കേരളം

kerala

ETV Bharat / bharat

IND VS SA: കാര്യവട്ടത്ത് പൊടിപൊടിച്ച് ടിക്കറ്റ് വിൽപ്പന; ഇതുവരെ വിറ്റത് 13,336 ടിക്കറ്റുകള്‍ - ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം

തിങ്കളാഴ്‌ച രാത്രിയാണ് ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. സെപ്‌റ്റംബർ 28നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം

IND VS SA kariavattom Stadium Ticket Sale  IND VS SA  കാര്യവട്ടത്ത് പെടിപൊടിച്ച് ടിക്കറ്റ് വിൽപ്പന  ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20  കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം  കേരള ക്രിക്കറ്റ് അസോസിയേഷൻ  കോവളം ലീലാ റാവിസ്  INDIA VS SOUTH AFRICA T20 CRICKET  Karivattam Greenfield Stadium
IND VS SA: കാര്യവട്ടത്ത് പെടിപൊടിച്ച് ടിക്കറ്റ് വിൽപ്പന; ഇതുവരെ വിറ്റത് 13,336 ടിക്കറ്റുകള്‍

By

Published : Sep 21, 2022, 5:37 PM IST

Updated : Sep 21, 2022, 8:56 PM IST

തിരുവനന്തപുരം:കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ് മത്സരത്തിന്‍റെ 13,336 ടിക്കറ്റുകള്‍ വിറ്റഴിച്ചതായി കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. തിങ്കളാഴ്‌ച(19.09.2022) രാത്രി ടിക്കറ്റ് വിൽപ്പന ആരംഭിച്ചത് മുതലുള്ള കണക്കാണിത്.

www.paytminsider.com വഴിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്. ടിക്കറ്റുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് help@insider.in എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാം. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആവശ്യക്കാര്‍ക്ക് ടിക്കറ്റ് എടുക്കാൻ സാധിക്കും.

1500 രൂപയാണ് അപ്പര്‍ ടയര്‍ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം ഇളവ് നല്‍കും. 750 രൂപയായിരിക്കും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ഥികള്‍ക്കുള്ള ഇളവ് ലഭിക്കുന്നതിനായി അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യമുള്ള കണ്‍സഷന്‍ ടിക്കറ്റുകള്‍ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് നേരത്തെ ബുക്ക് ചെയ്യണം. പവിലിയന് 2750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്. ഇരുടീമുകളും 26ന് തിരുവനന്തപുരത്തെത്തും. 28നാണ് മത്സരം. കോവളം ലീലാ റാവിസിലാണ് ടീമുകളുടെ താമസം.

Last Updated : Sep 21, 2022, 8:56 PM IST

ABOUT THE AUTHOR

...view details