കേരളം

kerala

കൊവിഡ് വ്യാപനം; എയർ ആംബുലൻസുകൾക്ക് ആവശ്യക്കാരേറുന്നു

ഗുരുതരമായ രോഗികളെ ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു തുടങ്ങിയ മെഡിക്കൽ ഹബ്ബുകളിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കാണ് എയർ ആംബുലൻസുകൾ വഹിക്കുന്നത്.

By

Published : May 14, 2021, 10:35 PM IST

Published : May 14, 2021, 10:35 PM IST

air ambulances amid COVID  air ambulances  air ambulances news  എയർ ആംബുലൻസ്  എയർ ആംബുലൻസ് വാർത്ത  കൊവിഡ് വ്യാപനത്തിനിടെ എയർ ആംബുലൻസ്
എയർ ആംബുലൻസ്

ബെംഗളൂരു: കൊവിഡ് വ്യാപനം ശക്തമായി തുടരുന്നതിനിടെ എയർ ആംബുലൻസുകൾക്ക് ആവശ്യക്കാരേറുന്നു. ദിനംപ്രതി 200ലേറെ ഫോൺ കോളുകളാണ് എയർ ആംബുലൻസുകൾ ആവശ്യപ്പെട്ട് ലഭിക്കുന്നതെന്ന് ഇന്‍റർനാഷണൽ ക്രിട്ടിക്കൽ കെയർ എയർ ട്രാൻസ്‌ഫർ ടീമിന്‍റെ (ഐസിഎടിടി) സഹസ്ഥാപകയും ഡയറക്‌ടറുമായ ഡോ. ശാലിനി നാൽവാഡ് പറഞ്ഞു. ഗുരുതരമായ രോഗികളെ ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു തുടങ്ങിയ മെഡിക്കൽ ഹബ്ബുകളിലേക്ക് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും വിദേശത്ത് നിന്ന് പോലും എത്തിക്കുന്നതിൽ എയർ ആംബുലൻസുകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

Also read:ആംബുലന്‍സ് വിലക്ക്: സർക്കാർ ഉത്തരവ്‌ സ്റ്റേ ചെയ്‌ത്‌ തെലങ്കാന ഹൈക്കോടതി

ഇന്ത്യയിലെ കൊവിഡ് രണ്ടാം തരംഗത്തിനിടെ കൊവിഡ് കേസുകൾ വർധിച്ചതിനെത്തുടർന്ന് ഇന്ത്യയിലെ ആരോഗ്യസംരക്ഷണ സംവിധാനത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ഡോക്‌ടർമാർ പറഞ്ഞു. കഴിവിന്‍റെ പരമാവധി തങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിലും സൗകര്യങ്ങളുടെ കുറവ് മൂലം ചിലരെ രക്ഷിക്കാൻ കഴിയാത്തതിൽ ഏറെ വിഷമമുണ്ടെന്നും ഡോ. നാൽവാഡ് പറഞ്ഞു. കഴിഞ്ഞ നാല് മാസമായി തന്‍റെ കൂടെ പ്രവർത്തിക്കുന്ന ഒരാൾക്കും ഒരു ദിവസം പോലും വിശ്രമം ലഭിച്ചിട്ടില്ലെന്നും ഡോക്‌ടർ കൂട്ടിച്ചേർത്തു. അതേസമയം, രാജ്യത്ത് ഇന്ന് 3,43,144 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 3,44,776 പേർ കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തരായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also read:ഡൽഹിയിൽ അഞ്ച് മാസം പ്രായമുള്ള കുട്ടി കൊവിഡ് ബാധിച്ച് മരിച്ചു

ABOUT THE AUTHOR

...view details