ന്യൂഡല്‍ഹി: ദ്വാരക വാട്ടർ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റിന്‍റെ (ഡബ്ല്യുടിപി) ഉൽപാദന ശേഷി പ്രതിദിനം 50 ദശലക്ഷം ഗാലനിൽ നിന്ന് 70 ദശലക്ഷം ഗാലൻ ആയി ഉയർത്തണമെന്ന് ഡല്‍ഹി ജലമന്ത്രി സത്യേന്ദർ ജെയിൻ. ഭൂഗർഭജലനിരപ്പ് വർധിപ്പിക്കുന്നതിനായി ദ്വാരക വാട്ടർ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റിന്‍റെ 10 ഏക്കർ സ്ഥലത്ത് തടാകം നിർമിക്കുമെന്നും മന്ത്രി അറിയിച്ചു.
ദ്വാരക വാട്ടർ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റിന്‍റെ ഉൽപാദന ശേഷി വര്‍ധിപ്പിക്കും: സത്യേന്ദർ ജെയിൻ - ദ്വാരക വാട്ടർ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റിന്‍റെ ഉൽപാദന ശേഷി വര്‍ധിപ്പിക്കും
പപ്പങ്കലൻ മലിനജല ശുദ്ധീകരണ പ്ലാന്‍റ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also............വാക്സിനായി ആഗോള ടെന്‍ഡര്‍ വിളിക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍: സത്യേന്ദർ ജെയിൻ
പപ്പങ്കലൻ മലിനജല ശുദ്ധീകരണ പ്ലാന്‍റ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലുള്ള തടാകത്തിന്‍റെ ജലസംഭരണ ശേഷി 10 എംജിഡിയിൽ നിന്ന് 20 എംജിഡിയായി ഉയർത്താൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നിലവിലുള്ള തടാകത്തോട് ചേർന്ന് 50 എംജിഡി ശേഷിയുള്ള രണ്ട് തടാകങ്ങൾ കൂടി നിർമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശുദ്ധീകരിച്ച ജലം തടാക പുനരുജ്ജീവനത്തിനായി ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.