യുപിയിൽ കാറിനുള്ളിൽ കുട്ടികൾ ശ്വാസംമുട്ടി മരിച്ചു - ഉത്തർപ്രദേശിൽ കാറിനുള്ളിൽ അകപ്പെട്ട കുട്ടികൾ ശ്വാസംമുട്ടി മരിച്ചു
നിയതി (8), വന്ദന (4), അക്ഷയ് (4), കൃഷ്ണ (7) എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്.
ഉത്തർപ്രദേശിൽ കാറിനുള്ളിൽ അകപ്പെട്ട കുട്ടികൾ ശ്വാസംമുട്ടി മരിച്ചു
ലക്നൗ: ഉത്തർപ്രദേശിൽ കാറിനുള്ളിൽ അകപ്പെട്ട കുട്ടികൾക്ക് ദാരുണാന്ത്യം. സിംങ്കൊളി താഗ ഗ്രാമത്തിലാണ് സംഭവം. നിയതി (8), വന്ദന (4), അക്ഷയ് (4), കൃഷ്ണ (7) എന്നിവരാണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടികൾ സമീപത്തുള്ള കാറിൽ പ്രവേശിക്കുകയും കാർ തന്നെ ലോക്ക് ആവുകയുമായിരുന്നു. കാർ ഉടമയുടെ ശ്രദ്ധക്കുറവാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം പൊലീസ് ആരംഭിച്ചു.