ലക്‌നൗ: ഉത്തർപ്രദേശിലെ ബറേലിയിൽ 23 വയസുകാരിയെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി .സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരെ കൊലക്കുറ്റം ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തി.
ഉത്തർപ്രദേശിൽ യുവതിയെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി - ബറേലി
സ്‌ത്രീധനത്തെച്ചൊല്ലി ഭർതൃ വീട്ടുകാർ നിഷയെ നിരന്തരം ഉപദ്രവിച്ചിരുന്നതായും യുവതിയുടെ വീട്ടുകാർ ആരോപിച്ചു.
ഭർത്താവിനൊപ്പം വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ ബറേലി സ്വദേശിനി നിഷയെയാണ് തിങ്കളാഴ്ച രാത്രി ഗംഗാപൂരിലെ ഒരു ഇടവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ കഴുത്തിലും ശരീരത്തിലും മുറിവുകളുള്ളതായി പൊലീസ് അറിയിച്ചു.
സ്‌ത്രീധനത്തെച്ചൊല്ലി ഭർതൃ വീട്ടുകാർ നിഷയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതിയുടെ വീട്ടുകാർ ആരോപിച്ചു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ ഭർത്താവ് ലഖാൻ ഒളിവിൽ പോയിരിക്കുകയാണെന്നും ഇയാൾ എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.