ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 1,007 പുതിയ കൊവിഡ് കേസുകൾ. ഇതോടെ സജീവ രോഗികളുടെയെണ്ണം 11,058 ആയി. 818 രോഗികള്‍ രോഗമുക്തരായി.
ആകെ 4,25,06,228 പേരാണ് രോഗമുക്തരായത്. നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക് 98.76 ശതമാനമാണ്. രാജ്യത്തെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 0.23 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.