കേരളം

kerala

ETV Bharat / bharat

സ്വത്ത് തട്ടാൻ ഭാര്യയെ ട്രെയിനിൽ കയറ്റിവിട്ടു, വ്യാജ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കി; ഒടുവിൽ ആധാർ കാർഡ് വഴിത്തിരിവായി

2017ലാണ് തെലങ്കാനയിൽ ഭർത്താവും മകനും ചേർന്ന് 15 കോടി വരുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി സ്ത്രീയുടെ മരണവാർത്ത വ്യാജമായി സൃഷ്‌ടിച്ചത്.

fake death certificate to get property  telangana fake death certificate to get property  husband and son creates fake death certificate of wife  സ്വത്ത് തട്ടാൻ ഭാര്യയുടെ വ്യാജ മരണ സർട്ടിഫിക്കറ്റ്  ആധാർ കാർഡ് തട്ടിപ്പ് പുറത്ത്  തെലങ്കാന ഹനുമകൊണ്ട സ്വത്ത് തട്ടിപ്പ്  വ്യാജ മരണ സർട്ടിഫിക്കറ്റ്  തെലങ്കാന
സ്വത്ത് തട്ടാൻ ഭാര്യയെ ട്രെയിനിൽ കയറ്റിവിട്ടു, വ്യാജ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കി; ഒടുവിൽ ആധാർ കാർഡ് വഴിത്തിരിവായി

By

Published : Aug 12, 2022, 1:05 PM IST

ഹനുമകൊണ്ട (തെലങ്കാന): 15 കോടിയുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ മകനൊപ്പം ചേർന്ന് ഭാര്യ മരിച്ചുവെന്ന് വരുത്തിത്തീർത്ത് ഹനുമകൊണ്ട സ്വദേശി. ഭർതൃപീഡനത്തെ തുടർന്ന് മാനസിക നില തകർന്ന 46കാരിയായ ഭാര്യയെ മകനൊപ്പം ചേർന്ന് ഭർത്താവ് ട്രെയിനിൽ മറ്റൊരു സ്ഥലത്തേക്ക് അയച്ചു. വർഷങ്ങൾക്ക് ശേഷം ഭാര്യ മരിച്ചുവെന്ന് വരുത്തിത്തീർക്കുകയും വ്യാജ മരണ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് ഭാര്യയുടെ പേരിലുള്ള സ്വത്തുക്കൾ തട്ടിയെടുക്കുകയുമായിരുന്നു.

തട്ടിപ്പ് പുറത്തായത് ഇങ്ങനെ: 46കാരിയായ സ്ത്രീയ്ക്ക് വിവാഹസമയത്ത് അച്ഛൻ നൽകിയതാണ് 15 കോടി വിലമതിക്കുന്ന സ്വത്തുക്കൾ. വിവാഹം കഴിഞ്ഞ് നാളുകൾക്ക് ശേഷം ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ആദ്യ ഭാര്യയെ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്‌തു. ഇയാൾ ഇവരുടെ പേരിലുള്ള സ്വത്തുക്കൾ ആവശ്യപ്പെട്ടെങ്കിലും നൽകാൻ കൂട്ടാക്കിയില്ല.

ബാംഗ്ലൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ മകനും സ്വത്തിന്‍റെ പങ്ക് ആവശ്യപ്പെട്ടു. സ്ത്രീ എതിർത്തപ്പോൾ മകനും ഭർത്താവും ചേർന്ന് ഇവരെ ഉപദ്രവിക്കുകയും സ്വത്തുക്കൾ തട്ടിയെടുക്കാൻ ഇവർ മരണപ്പെട്ടതായി വരുത്തിത്തീർക്കാൻ ശ്രമിക്കുകയും ചെയ്‌തു.

അതിനായി ഉപദ്രവത്തെ തുടർന്ന് ഓർമ നഷ്‌ടപ്പെട്ട സ്ത്രീയെ 2017ൽ മകനും ഭർത്താവും ചേർന്ന് ഏതോ ഒരു ട്രെയിനിൽ കയറ്റി അയച്ചു. ഭാര്യയെ കാണാനില്ലെന്ന് ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഭർത്താവ് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം വിദേശത്തേക്ക് കടന്നു. നാളുകൾക്ക് ശേഷം ബന്ധുക്കൾ ഇവരുടെ കാര്യം മറന്നു.

എന്നാൽ ട്രെയിനിൽ കയറിയ സ്ത്രീ ദിവസങ്ങൾക്ക് ശേഷം എങ്ങനെയൊക്കെയോ ചെന്നൈയിൽ എത്തപ്പെട്ടു. റെയിൽവേ പൊലീസിന്‍റെ സഹായത്തോടെ ചാരിറ്റി സംഘടനയായ അൻപഗം പുനരധിവാസ കേന്ദ്രം അവർക്ക് അഭയം നൽകി. ഓർമ തിരികെ കൊണ്ടുവരാനായി പലവിധ ചികിത്സകൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.

ആധാർ കാർഡ് വഴിത്തിരിവായി: എന്നാൽ അഞ്ച് വർഷങ്ങൾക്ക് ശേഷം അൻപഗം അധികൃതർ സ്ത്രീയെ ആധാർ കാർഡ് എടുക്കുന്നതിനായി ചെന്നൈയിലെ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതാണ് കഥയിൽ വഴിത്തിരിവായത്. ആധാർ കാർഡിനായി വിരലടയാളം എടുക്കുന്നതിനിടയിൽ ഇവരുടെ പേരിൽ നേരത്തെ ആധാർ കാർഡ് എടുത്തിട്ടുണ്ടെന്ന് സോഫ്‌റ്റ്‌വെയറിൽ കണ്ടെത്തി. കാർഡിലെ വിവരങ്ങളിൽ നിന്നാണ് ഹനുമകൊണ്ട സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞത്. ആധാർ കാർഡിലെ വിലാസത്തിൽ ബന്ധപ്പെട്ടപ്പോൾ വീട്ടുകാരെ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് ചാരിറ്റി അധികൃതർ ഹനുമകൊണ്ട പൊലീസിനെ സമീപിച്ചു.

മരണ സർട്ടിഫിക്കറ്റ് വാറങ്കലിൽ നിന്ന്: ചാരിറ്റി അധികൃതർ നൽകിയ ഫോട്ടോയുമായി പൊലീസ് മകനെ ബന്ധപ്പെട്ടു. ഫോട്ടോയിലുള്ള സ്ത്രീ അമ്മയാണോ എന്ന ചോദ്യത്തിന് മകൻ ആദ്യം അല്ല എന്ന് മറുപടി പറഞ്ഞുവെങ്കിലും പിന്നീട് അമ്മ മുൻപ് മരണപ്പെട്ടതാണെന്നും മരണ സർട്ടിഫിക്കറ്റ് പക്കലുണ്ടെന്നും മകൻ പറഞ്ഞു. എന്നാൽ സംഭവത്തിൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഗൂഢാലോചന പുറത്തുവരികയായിരുന്നു.

സ്ത്രീയെ കാണാതായി അഞ്ച് വർഷങ്ങൾക്ക് ശേഷം വാറങ്കൽ ഭരണകൂടത്തിൽ നിന്നാണ് വ്യാജ മരണ സർട്ടിഫിക്കറ്റ് വാങ്ങിയത്. ഉടൻ തന്നെ 15 കോടിയോളം രൂപയുടെ ആസ്‌തിയും ഇരുവരും അവരുടെ പേരിലേക്ക് മാറ്റി. ഇരുവരും വ്യാജ മരണ സർട്ടിഫിക്കറ്റ് എങ്ങനെയാണ് സംഘടിപ്പിച്ചതെന്ന് അന്വേഷിച്ച് വരികയാണ് പൊലീസ്. ചാരിറ്റി സംഘാടകർക്കൊപ്പമാണ് ഇപ്പോൾ സ്ത്രീ. സർക്കാരിന്‍റെ അനുമതിയോടെ ഇവരെ ബന്ധുക്കൾക്ക് കൊണ്ടുപോകാം. ഇതിനായി മുഖ്യമന്ത്രി, ഗവർണർ, ഹനുമകൊണ്ട ജില്ല കലക്‌ടർ എന്നിവർക്ക് ചാരിറ്റി സംഘാടകർ കത്തയച്ചു.

ABOUT THE AUTHOR

...view details