മുംബൈ:ജൂണ്‍ ഒമ്പതിനും, ജൂണ്‍ 17നും ഇടയില്‍ ബോംബെ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ക്ക് നഷ്‌ടപ്പെട്ടത് 18,17,747.13 കോടി രൂപ. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ള കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്‌ട്രീസിന്‍റെ വിപണി മൂല്യത്തിലും കൂടുതല്‍ വരും ഈ നഷ്‌ടം. നിലവില്‍ റിലയന്‍സ് ഇന്‍ഡസ്‌ട്രീസിന്‍റെ വിപണി മൂല്യം 17,51,686.52 ലക്ഷം കോടിയാണ്.
രാജ്യത്ത് ആറ് ദിവസം കൊണ്ട് ഓഹരി നിക്ഷേപകര്‍ക്ക് നഷ്‌ടപ്പെട്ടത് 18 ലക്ഷം കോടിയിലധികം - സെന്‍സെക്‌സ്
റിലയന്‍സ് ഇന്‍ഡസ്‌ട്രീസിന്‍റെ വിപണി മൂല്യത്തിനേക്കാള്‍ അധികം വരും ഈ നഷ്‌ടം
ലോകത്തിലെ വിവിധ കേന്ദ്ര ബാങ്കുകള്‍ പലിശ വര്‍ധിപ്പിച്ചതും തത്‌ഫലമായി വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പണം പിന്‍വലിച്ചതുമാണ് ഓഹരി വിപണിയില്‍ വലിയ രീതിയില്‍ നഷ്‌ടം സംഭവിക്കാന്‍ കാരണം. അസംസ്‌കൃത എണ്ണ വില വര്‍ധിച്ചതും നിക്ഷേപകരെ ആശങ്കയിലാഴ്‌ത്തി.
2020 മെയ്‌ക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട ഓഹരി സൂചികകളായ സെന്‍സെക്‌സിനും നിഫ്‌റ്റിക്കും കഴിഞ്ഞയാഴ്‌ച സംഭവിച്ചത്. ബിഎസ്‌ഇ സെന്‍സെക്‌സ് 3,959.86 പോയിന്‍റ് (7.15 ശതമാനം) ഇന്നലെ(ജൂണ്‍ 17) ഇടിഞ്ഞ് 50,921.22 പോയിന്‍റിലാണ് എത്തിയത്. ഒരു വര്‍ഷത്തിലെ ഏറ്റവും താഴ്‌ന്ന നിലയാണ് ഇത്.