മുംബൈ: മഹാരാഷ്ട്ര സർക്കാരിന് വ്യാജ ഇ-മെയിൽ സന്ദേശം അയച്ച 53കാരന്‍ പൊലീസ് പിടിയിൽ. ശൈലേഷ് ഷിന്‍ഡെ എന്നയാളെയാണ് സെക്രട്ടേറിയറ്റിൽ ബോംബ് സ്ഥാപിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. തിങ്കളാഴ്ച വൈകുന്നേരം 6.15 ഓടെയാണ് ഇ-മെയിൽ അയച്ചത്.
Also read: അന്യമതസ്ഥനെ വിവാഹം കഴിച്ച യുവതിയെ മർദിച്ച് തലമുണ്ഡനം ചെയ്തു
വിദ്യാഭ്യാസ വകുപ്പ് നിരുത്തരവാദമായി പെരുമാറുകയാണെന്ന് പ്രതി സന്ദേശത്തിൽ പറഞ്ഞു. സന്ദേശത്തിനെത്തുടർന്ന് ഉടനെ തന്നെ സ്ക്വാഡുകളെ വിന്യസിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. തന്‍റെ കുട്ടിക്ക് സ്കൂളിൽ പ്രവേശനം ലഭിക്കാത്തതിൽ ഷിൻഡെ അസ്വസ്ഥനാണെന്നും സ്കൂളിനെക്കുറിച്ച് പരാതിപ്പെടുന്ന ഇ-മെയിലുകൾ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ഷിൻഡെയെ പൂനെയിലെ ഗോർപാഡി പ്രദേശത്തെ വസതിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 506, 505 (1) (ബി), 182 എന്നീ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.