ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വര്‍ധിക്കുന്നതില്‍ ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംസ്ഥാനത്ത് സ്ത്രീകളെ വേട്ടയാടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നും സര്‍ക്കാര്‍ നടപടിയെടുക്കാതെ ഉറങ്ങുകയാണെന്നും അവര്‍ ആരോപിച്ചു.
ഉത്തര്‍പ്രദേശില്‍ അരങ്ങേറുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ "ജംഗിള്‍ രാജ്" എന്നാണ് പ്രിയങ്ക ഗാന്ധി വിശേഷിപ്പിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അക്രമങ്ങള്‍ അക്കമിട്ട് പറഞ്ഞായിരുന്നു ട്വീറ്റ്. സംസ്ഥാനത്ത് സ്ത്രീകളുടെ സുരക്ഷ ദൈവത്തിന്‍റെ കയ്യിലാണ്.