ന്യൂഡൽഹി:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 3,275 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ സജീവമായ കേസുകളുടെ എണ്ണം 19,719 ആയി. നിലവിൽ രാജ്യത്ത് പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.78 ശതമാനവും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.77 ശതമാനമാനവുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 55 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 3010 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡില്‍ നിന്ന് മുക്തരായത്. 4,23,430 പേരെ കൂടി കൊവിഡ് പരിശോധനക്ക് വിധേയമാക്കി. ഇതോടെ ഇന്ത്യയില്‍ നടത്തിയ കൊവിഡ് പരിശോധനയുടെ എണ്ണം 83.93 കോടിയായി.