ന്യൂഡൽഹി:ഇന്ത്യയില്‍ കൊവിഡ് പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നതിനായി അനുമതി നേടുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബൗര്‍ല.
യുഎസ്എ ഇന്ത്യ ചേംബർ ഓഫ് കൊമേഴ്‌സിന്‍റെ 15-ാമത് വാർഷിക ബയോഫാർമ ആൻഡ് ഹെൽത്ത്കെയർ വെർച്വൽ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരുമായുള്ള കരാർ ഉടൻ യാഥാർഥ്യമാകുമെന്ന താൻ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
also read: 12 വയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ വാക്സിന്‍ പരീക്ഷിക്കാനൊരുങ്ങി ഫൈസർ
ആദ്യം ഇന്ത്യയില്‍ മരുന്ന് വിതരണം ചെയ്യുന്നതിനുള്ള അനുമതി വേണം. അതിന് ശേഷം മാത്രമെ മരുന്ന് കയറ്റുമതി ആരംഭിക്കാനാകു. തങ്ങളുടെ നിരവധി മരുന്നുകള്‍ ഇന്ത്യയിലേക്ക് അയക്കുന്നുണ്ട്. അതിനാല്‍ കമ്പനി വികസിപ്പിച്ച കൊവിഡ് പ്രതിരോധ മരുന്നിനും അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും ബൗർല പറഞ്ഞു.
കമ്പനിയുമായി ചർച്ച ഇപ്പോഴും നടക്കുന്നുണ്ടെന്നും ഉടൻ തീരുമാനമുണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങളും അറിയിച്ചു. അഞ്ച് കോടി ഡോസ് വാക്സിൻ ഇന്ത്യയ്ക്ക് നൽകുമെന്നാണ് ഫൈസർ അറിയിച്ചിരിക്കുന്നതെന്നാണ് സൂചന.
അതേസമയം മരുന്നിന്‍റെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച കേസുകളില്‍ നിന്ന് കമ്പനിയെ ഒഴിവാക്കണമെന്ന വ്യവസ്ഥയും ഫൈസർ മുന്നോട്ട് വച്ചിട്ടുണ്ട്. ഇത് മരുന്നിന് ഇന്ത്യയില്‍ അനുമതി ലഭിക്കുന്നതില്‍ നിർണായകമാകും.