കേരളം

kerala

ETV Bharat / bharat

പൊലീസ് സേനയില്‍ ഇനി ട്രാന്‍സ്‌ജെന്‍ഡര്‍മാരും ; ചരിത്ര തീരുമാനവുമായി ഒഡിഷ - ഒഡീഷ പൊലീസ് സേന ട്രാന്‍സ്‌ജെന്‍ഡര്‍ അപേക്ഷ വാര്‍ത്ത

477 സബ് ഇൻസ്പെക്‌ടർമാരുടേയും 244 കോൺസ്റ്റബിൾമാരുടേയും ഒഴിവിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.

Odisha transgenders police services news  Transgenders in Odisha police services news  Transgenders Police news  Transgender police in Odisha news  Transgenders news  ഒഡീഷ ട്രാന്‍സ്‌ജന്‍ഡര്‍ വാര്‍ത്ത  ഒഡീഷ ട്രാന്‍സ്‌ജന്‍ഡര്‍ പൊലീസ് സേന വാര്‍ത്ത  ഒഡീഷ പൊലീസ് സേന ട്രാന്‍സ്‌ജെന്‍ഡര്‍ അപേക്ഷ വാര്‍ത്ത  ട്രാന്‍സ്‌ജന്‍ഡര്‍ പൊലീസ് വാര്‍ത്ത
പൊലീസ് സേനയില്‍ ഇനി ട്രാന്‍സ്‌ജന്‍ഡര്‍മാരും; സുപ്രധാന തീരുമാനവുമായി ഒഡീഷ

By

Published : Jun 13, 2021, 10:31 AM IST

Updated : Jun 13, 2021, 10:45 AM IST

ഭുവനേശ്വർ: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്‍റെ സാമൂഹ്യ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന നിര്‍ണായക തീരുമാനവുമായി ഒഡിഷ സര്‍ക്കാര്‍. സംസ്ഥാന പൊലീസ് സേനയിലേയ്ക്ക് പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കും പുറമേ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കും അപേക്ഷിക്കാം.

ഒഡിഷ പൊലീസ് റിക്രൂട്ട്മെന്‍റ് ബോര്‍ഡിന്‍റെ വിജ്ഞാപനത്തിലാണ് ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്കും അപേക്ഷിക്കാമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 477 സബ് ഇൻസ്പെക്‌ടര്‍മാരുടേയും 244 കോൺസ്റ്റബിൾമാരുടേയും ഒഴിവിലേയ്ക്കാണ് നിയമനം.

Read more: ചരിത്ര നീക്കവുമായി തമിഴ്നാട്; പൂജ ചെയ്യാൻ സ്ത്രീകളും

ജൂൺ 22 മുതൽ ജൂലൈ 15 വരെയാണ് ഓണ്‍ലൈനിലൂടെ അപേക്ഷ സമര്‍പ്പിക്കാനുള്ള കാലാവധി. ലിംഗസമത്വവും ട്രാൻസ്‌ജെൻഡർ സമൂഹത്തിന്‍റെ ഉന്നമനവും ലക്ഷ്യംവച്ച് എടുത്ത തീരുമാനത്തില്‍ മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും അഭിനന്ദിക്കുന്നതായി ഒഡിഷ ട്രാൻസ്‌ജെൻഡർ വെൽഫെയർ അസോസിയേഷൻ ചെയർപേഴ്സണ്‍ മീര പരിദ പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുക മാത്രമല്ല അവരോടുള്ള സമൂഹത്തിന്‍റെ കാഴ്‌ചപ്പാട് മാറ്റാനും പൊലീസ് വകുപ്പിന്‍റെ ഈ തീരുമാനം സഹായിയ്ക്കുമെന്ന് സംഘടന വ്യക്തമാക്കി.

Last Updated : Jun 13, 2021, 10:45 AM IST

ABOUT THE AUTHOR

...view details