വാഷിങ്‌ടണ്‍:സി.ഒ.പി 26 കാലാവസ്ഥ ഉച്ചകോടിയില്‍ ഇന്ത്യയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്‌ത് അന്താരാഷ്‌ട്ര നാണയ നിധി (ഐ.എം.എഫ്). സ്കോട്‌ലാന്‍ഡിലെ ഗ്ലാസ്ഗോയില്‍ ചേര്‍ന്ന ഐക്യരാഷ്‌ട്ര സഭയുടെ ഈ സമ്മേളനത്തില്‍, കാലാവസ്ഥാവ്യതിയാന വെല്ലുവിളികളെ നേരിടുമെന്ന് രാജ്യം പ്രഖ്യാപിച്ചിരുന്നു. ഇതിനെ പിന്തുണയ്‌ക്കുകയായിരുന്നു ഐ.എം.എഫ്.
ഉത്‌പാദനങ്ങളില്‍ കാർബൺ തീവ്രത കുറയ്ക്കുന്നതിനും പുനരുപയോഗിക്കാവുന്ന ഊര്‍ജം വർധിപ്പിക്കുന്നതിനും ശ്രമിക്കുമെന്ന് ഇന്ത്യയുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ഐ.എം.എഫ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്‍റ് ഡയറക്‌ടര്‍ ജെറി റൈസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇപ്പോഴും വൈദ്യുതി ഉദ്‌പാദനത്തിനായി കൽക്കരിയെ വളരെയധികം ആശ്രയിക്കുന്നു.