ന്യൂഡൽഹി :ഡല്‍ഹി, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അടുത്ത രണ്ട് മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഡൽഹി, എൻസിആർ (ഫരീദാബാദ്, ബല്ലഭ്‌ഗർ, ഗുരുഗ്രാം, ലോണി ഡെഹാത്, ഹിൻഡൺ എ.എഫ് സ്റ്റേഷൻ, ഗാസിയാബാദ്, ഇന്ദിരാപുരം, ഛാപ്രോള, നോയിഡ, ദാദ്രി, ഗ്രേറ്റർ നോയിഡ) എന്നിവിടങ്ങളില്‍ ശക്തമായ മഴ പെയ്യും. ഹരിയാനയിലെ കുരുക്ഷേത്ര, കൈതാൽ, കർണാൽ, രാജൗണ്ട്, അസന്ദ്, സഫിഡോൺ, പാനിപ്പറ്റ്, ഗോഹാന, ഗന്നൗർ, സോണിപട്ട്, നർവാന, ജിന്ദ്, തോഷാം എന്നിവിടങ്ങളിലും മഴ പെയ്യും.