കേരളം

kerala

ETV Bharat / bharat

IMD Predicts Rain Fall in Delhi G20 Summit Days ജി20 ഉച്ചകോടി; ഡൽഹിയിൽ 9,10 തിയതികളിൽ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

G20 Summit Days Weather Update Delhi ജി20 ഉച്ചകോടിയുടെ ഭാഗമായി ഡൽഹിയിലെ കാലാവസ്ഥ നിരീക്ഷിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്

Rain Fall in Delhi  G20 Summit Days weather Update  G20 Summit Days Rain Fall  IMD Predicts Rain Fall in Delhi  IMD Predicts G20 Summit Days  ജി20 ഉച്ചകോടി  ഡൽഹിയിൽ മഴയ്‌ക്ക് സാധ്യത  ജി20 ഉച്ചകോടി ദിവസങ്ങളിൽ കാലാവസ്ഥ  ഇന്ത്യൻ കാലാവസ്ഥ വകുപ്പ്
IMD Predicts Rain Fall in Delhi G20 Summit Days

By ETV Bharat Kerala Team

Published : Sep 7, 2023, 10:59 PM IST

ന്യൂഡൽഹി : ജി20 ഉച്ചകോടി (G20 Summit) നടക്കുന്ന സെപ്‌റ്റംബർ 9,10 തിയതികളിൽ ഡൽഹിയിൽ മഴയ്‌ക്ക് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (India Meteorological Department). ജി20 ഉച്ചകോടിക്ക് മുന്നോടിയായി പ്രഗതി മൈതാനം, ഐജിഐ എയർപോർട്ട്, ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ, ചെങ്കോട്ട, ചാന്ദ്‌നി ചൗക്ക് എന്നിവയുൾപ്പെടെ ഒമ്പത് സ്ഥലങ്ങളിലെ കാലാവസ്ഥയാണ് ഐഎംഡി നിരീക്ഷിക്കുന്നത്.

ഇതുപ്രകാരം, സെപ്‌റ്റംബർ 9, 10 തിയതികളിൽ ഡൽഹിയിലെ താപനില കുറവോ അല്ലെങ്കിൽ നിലവിലുള്ളതിന് സമാനമോ ആയിരിക്കും. ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്‍റെ നിരീക്ഷണം ഇന്ന് രാവിലെ മുതലാണ് ആരംഭിച്ചത്. ഐഎംഡി വെബ്‌സൈറ്റിലെ mausam.imd.gov.in/g20 ലിങ്കിലൂടെ ഡൽഹിയിലെ കാലാവസ്ഥ വിവരങ്ങൾ അറിയാൻ കഴിയുന്ന രീതിയിലാണ് സജ്ജീകരണം.

ജി20 ഉച്ചകോടി വേദിക്ക് സമീപം പുതുതായി വിന്യസിച്ചിരിക്കുന്ന ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ (Automatic weather station) നിന്നും തത്സമയം കാലാവസ്ഥ വിവരങ്ങൾ ലഭ്യമാകും. താപനില, ഈർപ്പം, കാറ്റിന്‍റെ വേഗത, ദിശ, മഴ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളാണ് ഇതിലൂടെ ലഭ്യമാകുന്നത്.

Also Read :Joe Biden To G20 Summit: യുഎസ്‌ പ്രസിഡന്‍റ് ജോ ബൈഡനെ വരവേല്‍ക്കാനൊരുങ്ങി രാജ്യതലസ്ഥാനം; ഉച്ചകോടിക്കിടെ ഉഭയകക്ഷി കൂടിക്കാഴ്‌ചയും

ഡൽഹിയിലെ നിയന്ത്രണങ്ങളെ ചോദ്യം ചെയ്‌ത് കോൺഗ്രസ് : അതേസമയം, ജി20 ഉച്ചകോടിയുടെ ഭാഗമായി ഡൽഹിയിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളെ കോൺഗ്രസ് ചോദ്യം ചെയ്‌തിരുന്നു. ഗതാഗതം ഉൾപ്പടെ തലസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെയാണ് കോൺഗ്രസ് വിമർശിച്ചത്. മൂന്ന് ദിവസത്തോളം സ്ഥാപനങ്ങൾ അടച്ചിട്ടതും, ഗതാഗത നിയന്ത്രണവും (Traffic Restrictions Delhi) ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജെപി അഗർവാൾ ഇടിവി ഭാരതിനോട് പ്രതികരിച്ചിരുന്നു.

ഗതാഗതം സുഖമമായി നടക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിന് പകരം നഗരം അടച്ചുപൂട്ടുന്നതിനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഡൽഹിയിൽ നിന്നും പുറത്തേക്ക് കടക്കുന്നവർക്ക് വീണ്ടും തലസ്ഥാനത്തിനകത്തേക്ക് പ്രവേശിക്കാൻ ഏറെ ബുദ്ധിമുട്ട് നേരിടുന്നു. ഇതിന് മുൻപ് അമേരിക്കൻ പ്രസിഡന്‍റിന്‍റെ സന്ദർശനമുൾപ്പടെ നിരവധി അന്താരാഷ്‌ട്ര പരിപാടികൾ രാജ്യത്ത് നടന്നിട്ടുണ്ടെങ്കിലും ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും അഗർവാൾ ചൂണ്ടിക്കാട്ടി.

നിയന്ത്രണങ്ങൾ രാജ്യത്ത് ജനങ്ങളും സർക്കാരും തമ്മിലുള്ള വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുവെന്നാണ് എഐസിസി വക്താവ് അഭിഷേക് ദത്ത് വിഷയത്തിൽ പ്രതികരിച്ചത്. ജി20 ഉച്ചക്കോടി നടത്താൻ ട്രെയിൻ, മെട്രോ, പമ്പുകൾ, സ്‌കൂളുകൾ, കോളജുകൾ എന്നിവ അടച്ചിടാനുള്ള തീരുമാനത്തിലൂടെ മിനി ലോക്ക്‌ഡൗൺ തന്നെയാണ് കേന്ദ്രം നടപ്പാക്കിയിട്ടുള്ളതെന്നും കോൺഗ്രസ് വിമർശിച്ചു.

Read More :Congress Questions G20 Summit Restrictions Delhi: നിയന്ത്രണങ്ങൾ എന്തിന്?; ജി20 ഉച്ചകോടി നടത്താൻ മിനി ലോക്ക്‌ഡൗണോ?, ചോദ്യം ചെയ്‌ത് കോൺഗ്രസ്

ABOUT THE AUTHOR

...view details