ന്യൂഡൽഹി :അടുത്ത രണ്ട് മണിക്കൂറിൽ തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും ഇടിമിന്നലോടുകൂടിയ നേരിയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഡൽഹിയിലെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും ഫാറൂഖ്‌നഗർ, മനേസർ (ഹരിയാന) എന്നീ സമീപ പ്രദേശങ്ങളിലുമാണ് മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഡല്‍ഹിയില്‍ വിവിധയിടങ്ങളിൽ നേരിയ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം
അടുത്ത രണ്ട് മണിക്കൂറിൽ ഡൽഹിയിലെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും ഫാറൂഖ്‌നഗർ, മനേസർ (ഹരിയാന) എന്നീ സമീപ പ്രദേശങ്ങളിലുമാണ് മഴയ്‌ക്ക് സാധ്യത.
തലസ്ഥാനത്ത് വിവിധയിടങ്ങളിൽ നേരിയ മഴയ്‌ക്ക് സാധ്യതയെന്ന് ഐഎംഡി
Also Read:ആശ്വാസത്തോടെ ഡൽഹി: കൊവിഡ് കേസുകൾ കുറയുന്നു
ടൗട്ടെ ചുഴലിക്കാറ്റിന്‍റെ ആഘാതത്തിൽ നഗരത്തിലെ കാലാവസ്ഥ വ്യതിയാനത്തെത്തുടർന്ന് 24 മണിക്കൂറിനുള്ളിൽ 119.3 മില്ലിമീറ്റർ മഴയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. 1951 മെയ് മാസം മുതലുള്ള കണക്കുകളിൽ ഏറ്റവും ഉയർന്ന മഴ ലഭ്യതയാണിതെന്നും ഐഎംഡി വ്യക്തമാക്കി.