ന്യൂഡൽഹി : രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ കാലവർഷം ശക്തിപ്പെടുന്നു. കൊങ്കണിലും ഗോവയിലും തിങ്കളാഴ്ച രാവിലെയോടെ കനത്ത മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡല്‍ഹി, ഗുജറാത്ത്, മധ്യ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശിന്‍റെ തീരപ്രദേശം, തെലങ്കാന, കർണാടകയുടെ തെക്കൻ മേഖല എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ ഏജൻസി പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു.
also read: കാലവർഷം കനക്കുന്നു ; സംസ്ഥാനത്ത് അതിശക്ത മഴയ്‌ക്ക് സാധ്യത
മാഹി, തമിഴ്‌നാട്, പുതുച്ചേരി, ജമ്മു കശ്മീർ, ലഡാക്ക്, ഗിൽഗിത്-ബാൾട്ടിസ്ഥാൻ, മുസാഫറാബാദ്, പശ്ചിമ ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ, പശ്ചിമ മധ്യപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, സിക്കിം, ഒഡിഷ, ആൻഡമാൻ, നിക്കോബാർ എന്നിവിടങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്.
45-55 കിലോമീറ്റർ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.