മുംബൈ :അടുത്ത നാല് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ മുംബൈയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൊങ്കൺ കിനാർപട്ടിയിലെ (തീരദേശ മേഖല ) വിവിധ ജില്ലകളിൽ മൺസൂൺ ആരംഭിച്ചതോടെയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ബുധനാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
തുടർന്നുള്ള ദിവസങ്ങളില്‍ മഴ കുറയുമെന്ന നിഗമനത്തില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി മുതൽ മുംബൈയിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. സാന്‍റാക്രൂസിൽ 50.4 മില്ലിമീറ്ററും കൊളാബയിൽ 65.4 മില്ലിമീറ്ററും മഴ ലഭിച്ചു.
എല്ലാ വർഷവും ജൂണ്‍ പത്താം തിയ്യതിയോടെയാണ് മുംബൈയില്‍ കാലവർഷമെത്താറ്. ഇത്തവണ മഴ നേരത്തെയാണെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറൻ കാലവർഷം മഹാരാഷ്ട്രയുടെ കൂടുതൽ ഭാഗങ്ങളിലേക്ക് കടക്കാൻ സാധ്യതയുണ്ട്.