ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ മഴ തുടരുന്നതിനാൽ കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടിയോട് കൂടിയ മഴയെ തുടർന്ന് നഗരത്തിൽ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതുമൂലം പലയിടങ്ങളിലും ഗതാഗത തടസവും നേരിട്ടു.
ഡൽഹിയിൽ കനത്ത മഴ; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു - സഫ്‌ദർജങ്
ഇടിയോട് കൂടിയ മഴയെ തുടർന്ന് നഗരത്തിൽ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതുമൂലം പലയിടങ്ങളിലും ഗതാഗത തടസവും നേരിട്ടു.
ഡൽഹിയിൽ കനത്ത മഴ; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹി സഫ്‌ദർജങ് വിമാനത്താവളത്തിൽ 138.8 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. ഈ സീസണിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിദിന അളവാണിത്. അതേസമയം ഉത്തർപ്രദേശിലും രാജസ്ഥാനിലും വിവിധയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ALSO READ:ബി.ജെ.പിക്കെതിരെ ഒരൊറ്റ ശക്തിയായി നീങ്ങാൻ അഭ്യര്‍ഥിച്ച് സോണിയ ഗാന്ധി