ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടന ശിൽപി ഡോ.ബി .ആർ അംബേദ്‌കറുടെ 130ാം ജന്മവാർഷികത്തിൽ അദ്ദേഹത്തെ അനുസ്‌മരിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും. ജീവിതത്തിലുടനീളം അസാധാരണവും ബഹുമുഖവുമായ നേട്ടങ്ങൾ കൈവരിച്ച വ്യക്തിത്വമാണ് ഡോ.ബി.ആർ അംബേദ്‌കറെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അനുസ്‌മരിച്ചു.
അംബേദ്കറിന്‍റെ പോരാട്ടം തലമുറകള്‍ക്ക് മാതൃകയെന്ന് മോദി, അനുസ്മരിച്ച് രാഷ്ട്രപതിയും - ഡോ.ബി.ആർ അംബേദ്‌കർ
ശക്‌തമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് അംബേദ്‌കറുടെ ആശയങ്ങൾ പ്രാവർത്തികമാക്കണമെന്ന് രാഷ്‌ട്രപതി.
അംബേദ്‌കർ ജയന്തി; അനുസ്‌മരിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും
ഇന്ത്യയിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ നില മെച്ചപ്പെടുത്താനും അവർക്കിടയിൽ വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിനും അദ്ദേഹം പരിശ്രമിച്ചു. ശക്‌തമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് അംബേദ്‌കറുടെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ രാഷ്ടപതി രാജ്യത്തെ ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു.
'സമൂഹത്തിലെ പാർശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള അദ്ദേഹത്തിന്‍റെ പോരാട്ടം ഓരോ തലമുറയ്ക്കും മാതൃകയായി തുടരുമെന്ന്' പ്രധാനമന്ത്രി മോദിയും ട്വീറ്റ് ചെയ്‌തു.