ധന്‍ബാദ്(ജാര്‍ഖണ്ഡ്) : ഡിജെ, നൃത്തം കരിമരുന്ന് പ്രയോഗങ്ങള്‍ തുടങ്ങിയവ മുസ്ലിം വിവാഹച്ചടങ്ങില്‍ പാടില്ലെന്ന് ധൻബാദിലെ ശിവ്‌ലിബാരി ജമാ മസ്‌ജിദിലെ ഇമാം മൗലാന മസൂദ് അക്‌തര്‍ ഖാദ്രി. ഇന്നലെ നിർസയിലെ ശിവ്‌ലിബാരി ജമാ മസ്‌ജിദിൽ ചേർന്ന യോഗത്തിലാണ് മൗലാന ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്ലാമിക നിയമങ്ങള്‍ പ്രകാരം വിവാഹത്തില്‍ വാദ്യഘോഷങ്ങളും കരിമരുന്ന് പ്രയോഗങ്ങളും നിരോധിച്ചിരിക്കുകയാണ്. കൂടാതെ, വിവാഹം രാത്രി 11 മണിയ്‌ക്ക് നടത്തണമെന്ന് നിയമം അനുശാസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവാഹം രാത്രിയില്‍ നടത്താന്‍ എന്തെങ്കിലും തടസം നേരിട്ടാല്‍ പിറ്റേ ദിവസത്തെ ഫജ്‌റ് നമസ്‌കാരത്തിന്(സൂര്യോദയത്തിന് മുമ്പുള്ള പ്രാര്‍ഥന) ശേഷം വിവാഹം നടത്തേണ്ടതാണെന്നാണ് ഇസ്ലാമിക നിയമമെന്നും യോഗം വിലയിരുത്തി.