ന്യൂഡല്‍ഹി: ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ജൂൺ 18 ന് ഐഎംഎ പ്രതിഷേധ ദിനമായി ആചരിക്കും. ‘രക്ഷകരെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധിക്കുക. കറുത്ത ബാഡ്ജുകൾ, മാസ്കുകൾ, റിബൺ, ഷർട്ടുകൾ എന്നിവ ധരിച്ചാവും പ്രതിഷേധം.
Read Also.........ആശുപത്രികളെ സംരക്ഷണ മേഖലയായി പ്രഖ്യാപിക്കണമെന്ന് ഐഎംഎ
അസം, ബിഹാർ, പശ്ചിമ ബംഗാൾ, ഡല്‍ഹി, ഉത്തർപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഡോക്ടർമാർക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചിരുന്നു. ഹെൽത്ത് കെയർ പ്രൊഫഷണല്‍ പ്രൊട്ടക്ഷൻ ആക്റ്റ് നടപ്പാക്കണമെന്നും ഓരോ ആശുപത്രികളിലും സുരക്ഷ വർധിപ്പിക്കാനും ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കാനും ഐഎംഎ ആവശ്യപ്പെട്ടു.
അതേസമയം അലോപ്പതിക്കെതിരെ യോഗ ഗുരു ബാബാ രാംദേവ് അടുത്തിടെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളില്‍ കോടതി നടപടികള്‍ പുരോഗമിക്കുകയാണെന്നും ഐ.എം.എ അറിയിച്ചു.