കേരളം

kerala

ETV Bharat / bharat

'ബക്രീദ് ഇളവുകൾ പിൻവലിക്കണം', കേരള സർക്കാരിനെ വിമർശിച്ച് ഐഎംഎ

ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഇളവുകൾ നിലവിലെ ആരോഗ്യ അടിയന്തരാവസ്ഥയിൽ അനുചിതമാണെന്ന് ഐഎംഎ പറഞ്ഞു.

ima  ima news  kerala covid  kerala  kerala news  kerala covid news  kerala easing covid lockdown restrictions  kerala easing covid lockdown restrictions news  kerala easing covid restrictions  kerala easing covid restrictions news  Bakrid concessions  Bakrid concessions in kerala  Bakrid concessions news  kerala government  kerala government news  state government  state government news  ബക്രീദ് ഇളവുകൾ  ബക്രീദ് ഇളവുകൾ വാർത്ത  ബക്രീദ് ഇളവ്  ബക്രീദ് ഇളവ് വാർത്ത  കേരളാ സർക്കാർ  കേരളാ സർക്കാർ വാർത്ത  സംസ്ഥാന സർക്കാർ  സംസ്ഥാന സർക്കാർ വാർത്ത  ഐഎംഎ  ഐഎംഎ വാർത്ത  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വാർത്ത  കൊവിഡ് ഇളവ്  കേരള കൊവിഡ് ഇളവ്  കൊവിഡ് ഇളവ് വാർത്ത  കേരള കൊവിഡ് ഇളവ് വാർത്ത  ബക്രീദ്  indian medical association  indian medical association news
'ബക്രീദ് ഇളവുകൾ പിൻവലിക്കണം', കേരളാ സർക്കാർ നടപടിയെ അപലപിച്ച് ഐഎംഎ

By

Published : Jul 18, 2021, 7:58 PM IST

ന്യൂഡൽഹി:ബക്രീദ് ദിനത്തോടനുബന്ധിച്ച് കേരളത്തില്‍ ലോക്ക്‌ഡൗൺ ഇളവുകൾ നൽകിയതിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). നിയന്ത്രണങ്ങളിൽ നൽകിയ ഇളവുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട ഐഎംഎ, നിലവിലെ ആരോഗ്യ അടിയന്തരാവസ്ഥ കാലഘട്ടത്തിൽ സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായ തീരുമാനം അനുചിതമാണെന്ന് ആരോപിച്ചു.

'നടപടി അനാവശ്യം, അനുചിതം': ഐഎംഎ

മഹാമാരി കണക്കിലെടുത്ത് ജമ്മു കശ്‌മീർ, ഉത്തർപ്രദേശ് തുടങ്ങി നിരവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ തീർത്ഥാടന യാത്രകൾ മാറ്റിവച്ചു. എന്നാൽ കേരള സർക്കാർ തീരുമാനം വലിയ ജനസമ്മേളനങ്ങൾക്ക് വഴിയൊരുക്കുന്നതാണ്. സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും സുരക്ഷയ്‌ക്കായി നിലവിലെ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം സുപ്രീംകോടതിയെ സമീപിക്കുമെന്നും ഐഎംഎ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

ബക്രീദിന് മൂന്ന് ദിവസത്തെ ഇളവ് പ്രഖ്യാപിച്ച് സർക്കാർ

കഴിഞ്ഞ ദിവസമാണ് ബക്രീദ് കണക്കിലെടുത്ത് ജൂലൈ 18, 19, 20 ദിവസങ്ങളിൽ എല്ലാ ടെക്‌സ്റ്റൈൽസ്, ഫാൻസി സ്റ്റോറുകൾ, ജുവലറി, വീട്ടുപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും വിൽക്കുന്ന കടകൾ മുതലായവയ്‌ക്ക് തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി കേരള സർക്കാർ നൽകിയത്.

ALSO RAD:KERALA COVID CASES: കേരളത്തിൽ 13,956 പേർക്ക് കൂടി കൊവിഡ്; 81 മരണം

രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണിവരെയാണ് പ്രവർത്തന സമയം. പ്രദേശങ്ങളിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് എ, ബി, സി, ഡി എന്നീ വീഭാഗങ്ങളായി തരംതിരിച്ചായിരുന്നു ഇളവുകൾ. ഓരോ വിഭാഗങ്ങളിലും ഉൾപ്പെടുന്ന പ്രദേശത്തെ കടകൾ നിശ്ചിത ദിവസങ്ങളിൽ തുറക്കാൻ അനുമതി നൽകിക്കൊണ്ടാണ് സർക്കാരിന്‍റെ ഉത്തരവ്.

ABOUT THE AUTHOR

...view details