കലബുര്‍ഗി: കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവർ മരുന്ന് അനധികൃതമായി വില്‍പ്പന നടത്തിയതിന് മൂന്ന് പേര്‍ കര്‍ണാടകയില്‍ പിടിയില്‍. ബ്രഹ്മപൂർ 'എ' സബ് ഡിവിഷൻ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. യവരഗി താലൂക്കിലെ ഭീമശങ്കര്‍ അറബോല (27), അഫസല്‍പൂര്‍ താലൂക്ക് അങ്കലഗ ഗ്രാമത്തിലെ ലക്ഷ്മികാന്ത (20), കലബുര്‍ഗി ഖമെര്‍ കോളനിയിലെ ജിലാനി ഖാന്‍ (32) എന്നിവരാണ് പിടിയിലായത്.
അനധികൃത റെംഡിസിവർ വില്‍പ്പന; കര്‍ണാടകയില്‍ മൂന്നുപേര്‍ പിടിയില്‍
ബെംഗളൂരു, ബെലഗാവി എന്നിവിടങ്ങളില്‍ നിന്നും റെംഡിസിവർ എത്തിച്ച് 25000 രൂപയ്ക്ക് വിൽക്കുകയായിരുന്നു.
അനധികൃത റെംഡിസിവർ വില്‍പ്പന; കര്‍ണാടകയില്‍ മൂന്നുപേര്‍ പിടിയില്‍
മെഡിക്കൽ ഷോപ്പ് ജീവനക്കാരനാണ് ഭീമശങ്കർ. ലക്ഷ്മികാന്ത ഡയഗ്നോസ്റ്റിക് ലാബിലും ജിലാനി ഖാന്‍ സ്റ്റാഫ് നഴ്സായും ജോലി ചെയ്തു വരികയായിരുന്നു. ബെംഗളൂരു, ബെലഗാവി എന്നിവിടങ്ങളില്‍ നിന്നും റെംഡിസിവർ എത്തിച്ച് 25000 രൂപയ്ക്ക് വിൽക്കുകയായിരുന്നു. പ്രതികളില്‍ നിന്നും പതിനാല് റെംഡിസിവർ മരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.