ന്യൂഡല്‍ഹി: നിയമവിരുദ്ധമായി ഡാന്‍സ്ബാര്‍ നടത്തിയ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ലണ്ടന്‍ സ്ട്രീറ്റ് റസ്റ്റോറന്‍റിലെ രജൗരി ഗാര്‍ഡനിലാണ് സംഭവം. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
നിയമവിരുദ്ധമായി ഡാൻസ് ബാർ നടത്തി; ഡല്‍ഹിയില്‍ അഞ്ച് പേര്‍ പിടിയില്‍ - ഡാൻസ് ബാർ
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
നിയമവിരുദ്ധമായി ഡാൻസ് ബാർ നടത്തി; ഡല്‍ഹിയില്‍ അഞ്ച് പേര്‍ പിടിയില്‍
അശ്ലീലമായ തരത്തിലുള്ള നൃത്തവും ബാറിലെ ആളുകള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കാത്തതും പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് മനസിലാക്കുകയായിരുന്നു. പിടിയിലായവര്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭാവ്ന ശര്‍മ്മ, ജ്യോതി, റിതിക, ഷാരൂഖ്, പ്രീത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.