കേരളം

kerala

ETV Bharat / bharat

മദ്രാസ് ഐഐടിയില്‍ കടുത്ത ജാതി വിവേചനം; മലയാളി പ്രൊഫസര്‍ രാജി വച്ചു - ജാതി വിവേചനം

ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗത്തിലെ പ്രൊഫസർ വിപിൻ പുഡിയാദത്ത് വീറ്റിൽ ആണ് സ്ഥാനമൊഴിഞ്ഞത്.2020ല്‍ മലയാളിയായ ഫാത്തിമ ലത്തീഫ് എന്ന വിദ്യാര്‍ഥിയേയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഫാത്തിമ മത വിവേചനം നേരിട്ടിരുന്നതായി പരാതിയുണ്ടായിരുന്നു

'അധികാര സ്ഥാനത്തുള്ള വ്യക്തികളിൽ നിന്ന് വിവേചനം'; രാജി വെച്ച് മലയാളി ഐഐടി അധ്യാപകന്‍
'അധികാര സ്ഥാനത്തുള്ള വ്യക്തികളിൽ നിന്ന് വിവേചനം'; രാജി വെച്ച് മലയാളി ഐഐടി അധ്യാപകന്‍

By

Published : Jul 2, 2021, 8:55 AM IST

ചെന്നൈ: ജാതി വിവേചനത്തെത്തുടർന്ന് മദ്രാസ് ഐഐടിയിൽ അസിസ്റ്റന്‍റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്ന അധ്യാപകന്‍ സ്ഥാനമൊഴിഞ്ഞു. ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗത്തിലെ പ്രൊഫസർ വിപിൻ പുതിയേടത്ത് വീട്ടിലാണ് ക്യാമ്പസിലെ ജാതി വിവേചനത്തിന്‍റെ പേരിൽ രാജി വച്ചത്. പ്രശസ്‌തമായ പാരീസ് 1 പാന്തയോൺ-സോർബോൺ സർവകലാശാലയിൽ നിന്നുള്ള പോസ്റ്റ് ഡോക്ടറൽ ഫെലോ ആയിരുന്ന വിപിൻ 2019 ലാണ് ഐഐടി മദ്രാസിൽ അധ്യാപന ജീവിതം ആരംഭിച്ചത്.

  • കടുത്ത ജാതി വിവേചനം

അധികാര സ്ഥാനത്തുള്ള വ്യക്തികളിൽ നിന്നാണ് വിവേചനം ഉണ്ടായതെന്ന് മാനേജ്‌മെന്‍റിന് അയച്ച കത്തിൽ അദ്ദേഹം പറയുന്നു. ഇതിന് മുന്‍പും സമാനമായ സംഭവങ്ങൾ ഉണ്ടായതായും പ്രശ്‌നം പരിഹരിക്കാൻ ഉചിതമായ നടപടികൾ ആവശ്യമാണ്. ജോർജ് മേസൺ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ വിപിൻ സ്ഥാപനത്തിൽ പ്രായഭേദമന്യേ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനമുള്ളതായി കത്തിൽ പരാമർശിക്കുന്നു.

  • ഫാക്കൽറ്റി അംഗങ്ങൾക്ക് കമ്മിറ്റി

"ഇൻസ്റ്റിറ്റ്യൂട്ടിൽ താന്‍ നിരീക്ഷിച്ച കൗതുകകരമായ ഒരു പ്രതിഭാസമാണ് ജാതി-വിവേചനം. കാമ്പസിൽ ജാതി വിവേചനം വ്യാപകമാണെന്നും ബ്രാഹ്മണേതര സമുദായങ്ങളുമായുള്ള സംഭാഷണത്തിൽ നിന്നും അത് വ്യക്തമാണ്. എസ്‌സി, എസ്ടി, ഒബിസി ഫാക്കൽറ്റി അംഗങ്ങളുടെ അനുഭവങ്ങൾ പഠിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒരു കമ്മിറ്റി രൂപീകരിക്കണം വിപിന്‍ പറയുന്നു. 2020ലാണ് ഫാത്തിമ ലത്തീഫ് എന്ന പത്തൊമ്പതുകാരിയെ മദ്രാസിലെ ഐഐടി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാമ്പസിലെ അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും സാമുദായിക വിവേചനം നേരിട്ടതായി ആരോപിച്ച് ഫാത്തിമയുടെ കുടുംബാംഗങ്ങൾ രംഗത്തെത്തിയിരുന്നു.

  • തുടരുന്ന നിയമപോരാട്ടം

ഐ‌ഐ‌ടി മദ്രാസിന്‍റെ നിരന്തര ജാതിവിവേചനത്തിനെതിരെ ആക്ടിവിസ്റ്റ് ഇ മുരളീധരൻ ഇപ്പോഴും നിയമപോരാട്ടത്തിലാണ്. അദ്ദേഹത്തിന് ലഭിച്ച വിവരാവകാശ മറുപടിയിൽ ഐഐടി-മദ്രാസിൽ 12.4 ശതമാനം മാത്രമാണ് ഫാക്കൽറ്റി വിഭാഗത്തിൽ സംവരണമുള്ളത്. ഇത് ഭരണഘടന അനുശാസിക്കുന്ന സംവരണ നയത്തിന്‍റെ നഗ്നമായ ലംഘനമാണ് കാണിക്കുന്നത്.

ABOUT THE AUTHOR

...view details