കേരളം

kerala

ETV Bharat / bharat

അര്‍ബുദ ജീനുകളെ കണ്ടെത്താനായി നിര്‍മിതബുദ്ധി വികസിപ്പിച്ചെടുത്ത് ഐഐടി മദ്രാസ് - കാന്‍സര്‍ ചികിത്സയ്‌ക്ക് ഐഐടി മദ്രാസ് വികസിപ്പിച്ചെടുത്ത നിര്‍മിത ബുദ്ധി

ജീനുകള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ വിശകലനം ചെയ്‌ത് പ്രവചനം നടത്താന്‍ ഈ നിര്‍മിതബുദ്ധിക്ക് സാധിക്കും.

IIT-Madras develops AI tool to predict cancer-causing genes  artificial intelligence in cancer treatment  iit madras research on cancer  കാന്‍സര്‍ ചികിത്സയ്‌ക്ക് ഐഐടി മദ്രാസ് വികസിപ്പിച്ചെടുത്ത നിര്‍മിത ബുദ്ധി  കാന്‍സര്‍ ചികിത്സയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സാധ്യത
അര്‍ബുദ ജീനുകളെ കണ്ടെത്താനായി നിര്‍മിതബുദ്ധി വികസിപ്പിച്ചെടുത്ത് ഐഐടി മദ്രാസ്

By

Published : Jul 7, 2022, 9:36 AM IST

ചെന്നൈ:അര്‍ബുദത്തിന് കാരണമാകുന്ന ജീനുകളെ കണ്ടെത്താനായി നിര്‍മിതബുദ്ധിയില്‍ അടിസ്ഥാനപ്പെടുത്തിയുള്ള ചികിത്സരീതി വികസിപ്പിച്ചെടുത്ത് ഐഐടി മദ്രാസിലെ ഗവേഷകര്‍. 'പിവട്ട്' എന്നാണ് ഇതിന് പേര് നല്‍കീയിരിക്കുന്നത്. ഒരോവ്യക്തിക്കും അനുഗുണമായ അര്‍ബുദ ചികിത്സ നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു.

ജീനുകളുടെ പതിപ്പുകളുടെ എണ്ണത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, ജീനുകളുടെ ഘടനയിലുണ്ടാകുന്ന മാറ്റങ്ങള്‍, ജീനുകള്‍ പ്രതികരിക്കുന്നതിലുള്ള വ്യത്യാസം കാരണം നമ്മുടെ ജൈവശൃംഖലയ്‌ക്കുണ്ടാകുന്ന ചില ഉലച്ചിലുകള്‍ എന്നിവ സംബന്ധിച്ച വിവരം ശേഖരിച്ചാണ് 'പിവട്ട്' അര്‍ബുദ രോഗം സംബന്ധിച്ചുള്ള പ്രവചനങ്ങള്‍ നടത്തുക. ഗവേഷണ പ്രബന്ധം ഫ്രന്‍റിയര്‍ ഇന്‍ ജെനിറ്റിക്‌സ് എന്ന ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

For All Latest Updates

ABOUT THE AUTHOR

...view details