കേരളം

kerala

ETV Bharat / bharat

ലൈംഗിക പീഡനം; കല്‍ക്കട്ട ഐഐഎം മേധാവിയെ നീക്കി - ഐഐഎം മേധാവിക്ക് സ്ഥാന നഷ്ടം

IIMC director removed on ground of sexual allegations: ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് കൊല്‍ക്കത്ത ഐഐഎം മേധാവിക്ക് സ്ഥാന നഷ്ടം. സഹദേബ് സര്‍ക്കാരിനെയാണ് അധികൃതര്‍ തത്‌സ്ഥാനത്ത് നിന്ന് നീക്കം ചെയ്‌തത്. സായിബാല്‍ ചതോപാദ്ധ്യായ പുതിയ മേധാവി.

IIM Calcutta  director sexual harassment charges  ഐഐഎം മേധാവിക്ക് സ്ഥാന നഷ്ടം  ലൈംഗിക പീഡനം
IIM-Calcutta removes director over sexual harassment charges

By ETV Bharat Kerala Team

Published : Jan 17, 2024, 3:51 PM IST

കൊല്‍ക്കത്ത: ലൈംഗികപീഡന ആരോപണത്തെ തുടര്‍ന്ന് കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് മേധാവി സഹദേബ് സര്‍ക്കാരിനെ നീക്കം ചെയ്തു. (IIM-Calcutta removes director).

ഐഐഎമ്മിന്‍റെ ആഭ്യന്തര പരാതി സമിതിയില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്( sexual harassment charges). തൊഴിലിടത്തില്‍ ഒരു സ്ത്രീയെ ലൈംഗിക പീഡനത്തിനിരയാക്കി എന്ന വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്( Sahadeb Sarkar has been removed). പരാതി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന് കൈമാറിയിട്ടുണ്ട്. പരാതിയില്‍ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായി. സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന പ്രൊഫസര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്നാണ് സര്‍ക്കാരിനെ സ്ഥാനത്ത് നിന്ന് നീക്കിയത്. സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വഹിച്ചിരുന്ന മറ്റ് പദവികളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഈ മാസം ആറിന് കൂടിയ ബോര്‍ഡ് ഓഫ് ഗവേണ്‍സ് യോഗത്തിലാണ് സര്‍ക്കാര്‍ ഇനി പദവികളില്‍ തുടരേണ്ടതില്ലെന്ന തീരുമാനമുണ്ടായത്. 2013ലെ പോഷ് (Prevention of Sexual Harassment )നിയമപ്രകാരമാണ് സര്‍ക്കാരിനെതിരെ കേസെടുത്തിട്ടുള്ളത്. പ്രഥമ ദൃഷ്ട്യാ തന്നെ കേസില്‍ കഴമ്പുണ്ടെന്ന് തോന്നിയതിനാല്‍ ആണ് ബോര്‍ഡ് ഓഫ് ഗവേണ്‍സ് ശുപാര്‍ശ ചെയ്‌തെന്ന് ആഭ്യന്തര പരാതി സമിതി വ്യക്തമാക്കി. അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ അന്വേഷണം പൂര്‍ത്തിയാകും വരെ സര്‍ക്കാര്‍ സ്ഥാനത്ത് നിന്ന് മാറി നില്‌ക്കുന്നതാണ് നല്ലതെന്നും സമിതി ശുപാര്‍ശ ചെയ്‌തു.

ഐസിസിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടിയെന്നും കഴിഞ്ഞ ദിവസം വൈകിട്ട് ഐഐഎം പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആരോപണങ്ങളെക്കുറിച്ച് അന്വേഷണം തുടരുകയാണ്. കേസില്‍ നിക്ഷ്‌പക്ഷ അന്വേഷണം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി. സ്വഭാവിക നീതി ഉറപ്പാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

സര്‍ക്കാരിന് പകരം മുതിര്‍ന്ന അധ്യാപകന്‍ പ്രൊഫ.സായിബാല്‍ ചതോപാദ്ധ്യായയെ ഡയറക്ടര്‍ ഇന്‍ ചാര്‍ജായി നിയമിച്ചു. ഐഐഎമ്മില്‍ മൂന്ന് വര്‍ഷത്തിനിടെ മൂന്നാമത്തെ മേധാവിയാണ് കാലാവധി പൂര്‍ത്തിയാക്കും മുമ്പ് സ്ഥാനമൊഴിഞ്ഞത്. നേരത്തെ 2023 ഓഗസ്റ്റില്‍ ഉത്തം കുമാര്‍ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകും മുമ്പ് രാജി വച്ച് ഒഴിഞ്ഞിരുന്നു. അഞ്ച് വര്‍ഷത്തെ കാലാവധിയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് അദ്ദേഹം രാജി വച്ചത്. 2021 മാര്‍ച്ചില്‍ അഞ്ജു സേഥും രാജി വയ്ക്കുകയായിരുന്നു. നാല് വര്‍ഷം സേവനം പൂര്‍ത്തിയാക്കി ശേഷമായിരുന്നു അവരുടെ രാജി.

Also Read: യൂണിവേഴ്‌സിറ്റി പ്രൊഫസർക്കെതിരെ ലൈംഗികാരോപണം : മോദിക്ക് കത്തയച്ച് 500ഓളം വിദ്യാർഥിനികൾ

ABOUT THE AUTHOR

...view details