വാഷിങ്ടണ്‍ :ഐഎഫ്‌എസ്‌സി (International Financial Services Centre) വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിക്ഷേപകര്‍ക്കും ആകര്‍ഷകമായ എന്‍ട്രി പോയിന്‍റാണെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ പത്ത് ധനകാര്യ കേന്ദ്രങ്ങളിലൊന്നായി ഐഎഫ്‌എസ്‌സി മാറുമെന്നും ചെയര്‍മാന്‍ ഇന്‍ചെട്ടി ശ്രീനിവാസ്. ആഗോള നിക്ഷേപകരുമായി ചര്‍ച്ച നടത്തുന്നതിനായി യുഎസില്‍ എത്തിയതായിരുന്നു അദ്ദേഹം.
വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയിലേയ്ക്കുള്ള എന്‍ട്രി പോയിന്‍റായി ഐഎഫ്‌എസ്‌സി മാറും : ചെയര്‍മാന്‍ ശ്രീനിവാസ്
ആഗോള നിക്ഷേപകരുമായുള്ള ചര്‍ച്ചയ്‌ക്കായി യുഎസില്‍ എത്തിയപ്പോഴാണ് ഐഎഫ്‌എസ്‌സി ചെയര്‍മാന്‍റെ പ്രതികരണം
മള്‍ട്ടി സര്‍വീസസ് പ്രത്യേക സാമ്പത്തിക മേഖലയാണ് ഐഎഫ്‌എസ്‌സി. ജിഐഎഫ്‌ടിയിലാണ് (Gujarat International Finance Tec City) ഐഎഫ്‌എസ്‌സി പ്രവര്‍ത്തിക്കുന്നത്. ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഇന്‍റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്‍റര്‍ ആയി ഐഎഫ്‌എസ്‌സി മാറും. അന്താരാഷ്‌ട്ര ഫിനാന്‍ഷ്യല്‍ സര്‍വീസുകളുടെ ഗേറ്റ്‌വേയായി ഐഎഫ്‌എസ്‌സി മാറാന്‍ പോകുകയാണ്.
ഐഎഫ്‌എസ്‌സിയുടെ നേട്ടങ്ങള്‍ അന്താരാഷ്‌ട്ര നിക്ഷേപകര്‍ക്ക് മുന്നില്‍ എത്തിക്കാനാണ് തന്‍റെ യുഎസ് സന്ദര്‍ശനമെന്നും ശ്രീനിവാസ് പറഞ്ഞു. യുഎസ് സര്‍ക്കാരിന്‍റെ സാമ്പത്തിക വിഭാഗം കൈകാര്യം ചെയ്യുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും വേള്‍ഡ് ബാങ്ക്, ഐഎംഎഫ് തുടങ്ങിയ അന്താരാഷ്‌ട്ര ധനകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുമായും ശ്രീനിവാസിന്‍റെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ച നടത്തി. യുഎസിലെ പ്രധാന ഓഹരിവിപണി ആസ്ഥാനങ്ങളും സംഘം സന്ദര്‍ശിച്ചു.