ശ്രീനഗര്‍:രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കശ്‌മീർ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്‌ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ. തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്‌ട്രീയ കക്ഷികളുടെ പിന്തുണ തേടി കശ്‌മീരില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. നാഷണൽ കോൺഫറൻസ് പ്രസിഡന്‍റ് ഫാറൂഖ് അബ്‌ദുള്ളയുടെ വസതിയിൽ നടന്ന യോഗത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്‌തി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വൈ തരിഗാമി, ജമ്മു കശ്‌മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്‍റ് ഗുലാം അഹമ്മദ് മിർ എന്നിവരുമായി സിൻഹ ചര്‍ച്ച നടത്തി.
രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ കശ്‌മീര്‍ വിഷയം പരിഹരിക്കുന്നതിന് മുന്‍ഗണന: യശ്വന്ത് സിന്‍ഹ - രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്
രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്‌ട്രീയ കക്ഷികളുടെ പിന്തുണ തേടി കശ്‌മീരില്‍ എത്തിയപ്പോഴായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്‌ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയുടെ പ്രതികരണം
രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ കശ്‌മീര്‍ വിഷയം ശാശ്വതമായി പരിഹരിക്കുന്നതിന് ആയിരിക്കും മുന്‍ഗണന നല്‍കുക. പ്രദേശത്ത് സമാധാനം, നീതി, ജനാധിപത്യം, സാധാരണ ജീവിതം എന്നിവ പുനഃസ്ഥാപിക്കാനും ജമ്മു കശ്‌മീരിനോടുള്ള ശത്രുതാപരമായ പെരുമാറ്റം അവസാനിപ്പിക്കാനും ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 18-നാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 21-ന് നടക്കും. ദ്രൗപതി മുര്‍മുവാണ് എന്‍.ഡി.എയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ഥി.