ന്യൂഡല്‍ഹി: രാജ്യത്തെ ഐസിഎസ്‌ഇ, ഐഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു. 2021-22 അധ്യയന വര്‍ഷത്തെ ഐസിഎസ്‌ഇ (പത്താം ക്ലാസ്), ഐഎസ്‌സി (പന്ത്രണ്ടാം ക്ലാസ്) ആദ്യ ടേം പരീക്ഷകളാണ് മാറ്റിവച്ചത്. കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ (സിഐഎസ്‌സിഇ) സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.
ഐസിഎസ്‌ഇ, ഐഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു - isc exams postponed news
ഐസിഎസ്‌ഇ (പത്താം ക്ലാസ്), ഐഎസ്‌സി (പന്ത്രണ്ടാം ക്ലാസ്) ആദ്യ ടേം പരീക്ഷകളാണ് മാറ്റിവച്ചത്
![ഐസിഎസ്‌ഇ, ഐഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു ICSE ISC Semester 1 exams postponed ഐസിഎസ്‌ഇ ഐസിഎസ്‌ഇ പരീക്ഷ വാര്‍ത്ത ഐസിഎസ്‌ഇ പരീക്ഷ ഐഎസ്‌സി പരീക്ഷ ഐഎസ്‌സി പരീക്ഷ വാര്‍ത്ത ഐഎസ്‌സി പരീക്ഷ മാറ്റി വാര്‍ത്ത ഐഎസ്‌സി പരീക്ഷ മാറ്റി ഐസിഎസ്‌ഇ പരീക്ഷ മാറ്റി വാര്‍ത്ത ഐസിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ മാറ്റി വാര്‍ത്ത ഐസിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ മാറ്റി സിഐഎസ്‌സിഇ icse exams postponed news icse exams postponed isc exams postponed news isc exams postponed](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13403250-thumbnail-3x2-icse.jpg)
ഐസിഎസ്‌ഇ, ഐഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു
പുതുക്കിയ തീയതി പിന്നീട് അറിയിയ്ക്കുമെന്ന് സിഐഎസ്‌സിഇ വ്യക്തമാക്കി. ഐസിഎസ്‌ഇ, ഐഎസ്‌സി പരീക്ഷകള്‍ നവംബര്‍ 15 ന് ആരംഭിയ്ക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. പത്താം ക്ലാസിന് ഡിസംബര്‍ 6 വരെയും പന്ത്രണ്ടാം ക്ലാസിന് ഡിസംബര്‍ 16 വരെയുമാണ് പരീക്ഷകള്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നത്.
Also read: സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ : ആദ്യ ടേം നവംബർ-ഡിസംബർ മാസങ്ങളിൽ