ന്യൂഡൽഹി:ഐസിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ വിജയം 99.8 ശതമാനം. പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ 99.86 പേരും വിജയിച്ചു. പരീക്ഷ എഴുതിയ 99.66 ശതമാനം ആൺകുട്ടികളും വിജയിച്ചുവെന്ന് സിഐഎസ്‌സിഇ ചീഫ് എക്‌സിക്യൂട്ടീവ് ആൻഡ് സെക്രട്ടറി ജനറൽ ജെറി അരത്തൂൺ പറഞ്ഞു. വിദ്യാർഥികൾക്ക് Cisce.org അല്ലെങ്കിൽ results.cisce.org എന്ന സിഐഎസ്‌സിഇ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം ഓൺലൈനായി പരിശോധിക്കാൻ സാധിക്കും.
കൊവിഡ് വ്യാപനത്തെ തുടർന്ന് ഐസിഎസ്ഇ ഈ വർഷം പത്ത്, പന്ത്രണ്ട് ക്ലാസ്സുകളുടെ പരീക്ഷകൾ നടത്തിയിരുന്നില്ല. ഐസിഎസ്ഇ പരീക്ഷകൾ മെയ് നാല് മുതൽ ജൂൺ ഏഴ് വരെയും ഐഎസ്‌സി പരീക്ഷ ഏപ്രിൽ എട്ട് മുതൽ ജൂൺ 18 വരെയുമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ജൂണിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയതായി പ്രഖ്യാപിച്ചിരുന്നു.