ന്യൂഡൽഹി :രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 'ഡെൽറ്റ പ്ലസ്' കൊവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇതേക്കുറിച്ച് പഠനം നടത്താനൊരുങ്ങി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐ.സി.എം.ആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും (എൻ.ഐ.വി).
ഡെൽറ്റ പ്ലസ് കേസുകൾ മഹാരാഷ്ട്രയിലെ രത്‌നഗിരി, ജൽഗാവ് കേരളത്തിലെ പാലക്കാട്, പത്തനംതിട്ട മധ്യപ്രദേശിലെ ഭോപ്പാൽ, ശിവപുരി തുടങ്ങിയ ഇടങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തതത്.
ALSO READ:ഐഎഎസ് ഓഫിസർ ചമഞ്ഞയാള്‍ പൊലീസ് പിടിയിൽ
കൊവാക്സിൻ, കൊവിഷീൽഡ് വാക്സിനുകളെക്കൂടി പഠനത്തില്‍ ഉൾപ്പെടുത്തും. കൊവിഡ് വാക്സിനുകള്‍ക്ക് ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരായി പോരാടാനാകുമോയെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനാണ് ഐ.സി.എം.ആറും എൻ.ഐ.വിയും പദ്ധതിയിടുന്നത്.
അതേസമയം, അതിവ്യാപന ശേഷിയുള്ള ഡെൽറ്റ പ്ലസ് പ്രതീക്ഷിച്ചതിലും നേരത്തെ മൂന്നാം തരംഗത്തിന് കാരണമായേക്കാമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.