ന്യൂഡൽഹി:കൊവിഡ് പരിശോധന ചട്ടത്തില്‍ മാത്രം വരുത്തി ഐസിഎംആർ. രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർ പരിശോധന നടത്തേണ്ടതില്ലെന്നാണ് പുതിയ ചട്ടം. ആഭ്യന്തര യാത്രക്കാർക്ക് പരിശോധന ആവശ്യമില്ല. അന്താരാഷ്ട്ര യാത്രക്കാർക്ക് മാത്രം പരിശോധന മതി.
കൊവിഡ് രോഗിയുമായി സമ്പർക്കത്തില്ർ വന്ന എല്ലാവരും പരിശോധന നടത്തേണ്ടതില്ല. സമ്പർക്ക പട്ടികയിലുള്ള ഗുരുതര രോഗങ്ങൾ ഉള്ളവരോ മുതിർന്ന പൗരൻമാരോ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്നും ഐസിഎംആർ പറയുന്നു.
കൊവിഡ് പരിശോധനകളായി ആര്‍.ടി.പി.സി.ആര്‍, ട്രൂനാറ്റ്, സി.ബി.എന്‍.എ.എ.ടി, സി.ആര്‍.ഐ.എസ്.പി.ആര്‍, ആര്‍.ടി എല്‍.എ.എം.പി, റാപിഡ് മോളിക്യുലര്‍ ടെസ്റ്റിങ് സിസ്റ്റംസ് എന്നിവയോ റാപിഡ് ആന്‍റിജന്‍ ടെസ്റ്റോ നടത്താം. രോഗലക്ഷണമുള്ള വ്യക്തികൾ വീടുകളില്‍ സെൽഫ് ടെസ്റ്റ് അല്ലെങ്കിൽ ആന്‍റിജന്‍ ടെസ്റ്റ് എന്നിവ നടത്തി നെഗറ്റീവ് ആയാലും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തേണ്ടതുണ്ട്.