അഹമ്മദാബാദ്:ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് ഇന്ത്യയില്‍ തുടക്കം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2.30നാണ് ഔദ്യോഗികമായി മത്സരങ്ങൾക്ക് തുടക്കമായത്. നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടും റണ്ണർ അപ്പായ ന്യൂസിലൻഡുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ടോസ് നേടിയ ന്യൂസിലൻഡ് ഇംഗ്ലണ്ടിനെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു.
ICC World Cup 2023 England vs New Zealand ലോക കിരീടവുമായി സച്ചിൻ, ഉദ്ഘാടന മത്സരത്തില്‍ ആളൊഴിഞ്ഞ് നരേന്ദ്രമോദി സ്റ്റേഡിയം: മുൻ നിര തകർന്ന ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നു - ടോസ് നേടിയ ന്യൂസിലൻഡ്
World Cup 2023 Ahmedabad Narendra Modi stadium empty ICC World Cup നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടും റണ്ണർ അപ്പായ ന്യൂസിലൻഡുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ടോസ് നേടിയ ന്യൂസിലൻഡ് ഇംഗ്ലണ്ടിനെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു.
ICC World Cup 2023 England vs New Zealand
Published : Oct 5, 2023, 4:26 PM IST
നാല് മുൻനിര വിക്കറ്റുകൾ അതിവേഗം നഷ്‌ടമായ ഇംഗ്ലണ്ട് കരുതലോടെയാണ് ബാറ്റ് ചെയ്യുന്നത്. അർധ സെഞ്ച്വറി നേടിയ മുൻ നായകൻ ജോ റൂട്ടാണ് ഇംഗ്ലീഷ് ബാറ്റിനെ നയിക്കുന്നത്. അതേസമയം ഒരുലക്ഷത്തി മുപ്പത്തിരണ്ടായിരം പേരെ ഉൾക്കൊള്ളാവുന്ന അഹമ്മാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കാണികളുടെ എണ്ണത്തില്‍ വൻ കുറവാണുള്ളത്. ഭൂരിഭാഗം സീറ്റുകളും കാലിയാണ്.
ഐസിസി ലോകകപ്പ് ബ്രാൻഡ് അംബാസഡർ സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ളവർ ഉദ്ഘാടന മത്സരത്തിന്‍റെ ഭാഗമായി സ്റ്റേഡിയത്തിലുണ്ട്.