ലഖ്‌നൗ:തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്ന ഉത്തർപ്രദേശിൽ അക്രമസംഭവങ്ങൾക്ക് സാധ്യതയുള്ള ജില്ലകളെ സംബന്ധിച്ച റിപ്പോർട്ട് ഇന്‍റലിജൻസ് ബ്യൂറോ (ഐബി) യുപി ആഭ്യന്തര വകുപ്പിന് സമർപ്പിച്ചു. ഉത്തർപ്രദേശിലെ 17 ജില്ലകളിലും അക്രമസംഭവങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
കാൻപൂർ, മൊറാദാബാദ്, സഹാറൻപൂർ, സംഭാൽ, മീററ്റ്, ബിജ്‌നോർ, ജൗൻപൂർ, അസംഗഢ് എന്നിവയാണ് വലിയ തോതിൽ അക്രമത്തിനും കലാപങ്ങൾക്കും സാധ്യതയുള്ള പ്രധാന ജില്ലകളായി ഐബി വ്യക്തമാക്കുന്നത്. പരാജയപ്പെടുന്ന സ്ഥാനാർഥികൾക്ക് പാർട്ടിപ്രവർത്തകരെ വലിയ രീതിയിൽ അക്രമത്തിന് പ്രേരിപ്പിക്കാൻ കഴിയുമെന്ന് ഐബി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഇന്‍റലിജൻസ് ബ്യൂറോ റിപ്പോർട്ടിനെ തുടർന്ന് യുപി ആഭ്യന്തര വകുപ്പും യുപി പൊലീസും കനത്ത ജാഗ്രതയിലാണ്. ഈ മേഖലകളിൽ പൊലീസ് സേനയെയും വിന്യസിച്ചിട്ടുണ്ട്. വോട്ടെണ്ണലിൽ പിന്നാക്കം നിൽക്കുന്ന സ്ഥാനാർഥികൾക്ക് പ്രവർത്തകർക്കിടയിൽ കുപ്രചരണങ്ങൾ നടത്തി സ്വാധീനിക്കാനാകുമെന്നാണ് റിപ്പോർട്ട്. തൽഫലമായി, പ്രവർത്തകർക്ക് അട്ടിമറിയും അക്രമവും നടത്താൻ കഴിയും.
ഒരു സാഹചര്യത്തിലും സംസ്ഥാനത്തിന്‍റെ അന്തരീക്ഷം മോശമാകരുതെന്നും അക്രമത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന സ്വീകരിക്കുമെന്നും എല്ലാ ജില്ലകളിലെയും പൊലീസ് ഉദ്യോഗസ്ഥർക്ക് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് നിർദേശം നൽകി.
ALSO READ:യു.പിയില്‍ ചരിത്രം രചിച്ച് ബിജെപി; ചിത്രത്തിലില്ലാതെ കോണ്‍ഗ്രസും ബി.എസ്.പിയും