കേരളം

kerala

By

Published : Feb 9, 2022, 1:44 PM IST

ETV Bharat / bharat

ബസില്‍ നിന്നും തുടങ്ങിയ പ്രണയ യാത്ര; വൈറലായി കലക്‌ടറുടെ വിവാഹ ക്ഷണ വീഡിയോ

തെലങ്കാനയിലെ ഖമ്മം സബ്‌ കലക്‌ടറാണ് രാഹുല്‍. വീഡിയോ വൈറലായതോടെ ആയിരക്കണക്കിന് ആളുകളാണ് വിവാഹത്തിന് ആശംസയുമായി എത്തിയത്.

IAS officer wedding invitation video  Wedding Invitation Video  Telangana Khammam district  Sub Collector Viral video  വിവാഹ ക്ഷണ വീഡിയോ  ഖമ്മം സബ്‌ കലക്‌ടര്‍  സമൂഹമാധ്യമത്തില്‍ വൈറലായ വീഡിയോ  Telangana Latest News
കണ്ടുമുട്ടിയത്‌ മുതല്‍ വിവാഹം വരെ ; വൈറലായി കലക്‌ടറുടെ വിവാഹ ക്ഷണ വീഡിയോ

ഹൈദരാബാദ്‌: ക്ഷണക്കത്തും സേവ്‌ ദ്‌ ഡേറ്റും പ്രീ വെഡ്ഡിങ്‌ ഷൂട്ടും വെഡ്ഡിങ്‌ ഷൂട്ടുമൊക്കെയാണ് കല്യാണ മേളം കൊഴുപ്പിക്കുന്നത്‌. അതില്‍ പലതും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്‌തമായി കല്യാണം ക്ഷണിച്ചുകൊണ്ട് ചെയ്‌ത ഒരു അനിമേഷന്‍ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തംരഗമാകുന്നത്.

കണ്ടുമുട്ടിയത്‌ മുതല്‍ വിവാഹം വരെ ; വൈറലായി കലക്‌ടറുടെ വിവാഹ ക്ഷണ വീഡിയോ

തെലങ്കാനയിലെ ഖമ്മം സബ്‌ കലക്‌ടര്‍ രാഹുലാണ് വരന്‍. വധു മെഹബൂബ്‌നഗര്‍ സ്വദേശിനിയായ മനീഷ. ഇരുവരുടെയും പ്രണയമാണ് വീഡിയോയില്‍ കഥയുടെ രൂപത്തില്‍ പറഞ്ഞു പോകുന്നത്. ഒരു ബസില്‍ നിന്നും തുടങ്ങിയ പ്രണയ യാത്ര പിന്നീട്‌ വിവാഹം വരെ എത്തിയ കഥ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.

സുഹൃത്തുക്കളെയും ബന്ധുക്കളെയും കല്യാണത്തിന് ക്ഷണിച്ചുകൊണ്ട് ഇറക്കിയ വിഡീയോ ആരോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് വരനും വധുവിനും ആശംസകളറിയിച്ച് രംഗത്തെത്തിയത്.

Also Read: വിവാഹത്തിന് ഒരു തരി പൊന്ന് വേണ്ടെന്ന് മകള്‍ ; 21 സെന്‍റ് സ്ഥലം ഭൂമിയില്ലാത്തവര്‍ക്ക് പതിച്ച് നല്‍കി അന്ത്രു

ABOUT THE AUTHOR

...view details