കേരളം

kerala

ETV Bharat / bharat

ആട് മേയ്‌ക്കലിൽ നിന്ന് ഐഎഎസ് പദവിയിലേക്ക് ; നാള്‍വഴി പങ്കുവച്ച് രാം പ്രകാശ് - ആട് മേയ്‌ക്കലിൽ നിന്ന് ഐഎഎസ് പദവിയിലേക്ക്

കുട്ടിക്കാലത്ത് തന്‍റെ സുഹൃത്തുക്കളോടൊപ്പം ആടുകളെ മേയ്ക്കാൻ പോയിരുന്ന അനുഭവം ഓർത്തെടുക്കുകയാണ് രാം പ്രകാശ്

Emotional story of Ram Prakash  IAS by grazing goats  IAAS officer shares memories of goat grazing  IAS officer emotional childhood memory  IAS officer Ram Prakash says he grazed goats in childhood  Rajasthan IAS officer goat grazing memory  Rajasthan latest news  IAS officer shares childhood memory of goat grazing  രാം പ്രകാശ് ഐഎഎസ്  Ram Prakash IAS  ആട് മേയ്‌ക്കലിൽ നിന്ന് ഐഎഎസ് പദവിയിലേക്ക്  ആട് മേയ്‌ച്ച് നടന്ന അനുഭവകഥ പങ്കുവച്ച് രാം പ്രകാശ്
ആട് മേയ്‌ക്കലിൽ നിന്ന് ഐഎഎസ് പദവിയിലേക്ക്; രാം പ്രകാശിന്‍റെ ഓർമകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

By

Published : Apr 8, 2022, 10:47 PM IST

മിർസാപൂർ :ആടുമേച്ച് നടന്ന കുട്ടിക്കാലത്തുനിന്നും ഐഎഎസ് പദവിയിലേക്കെത്തിയ അനുഭവകഥ പങ്കുവച്ചിരിക്കുകയാണ് ഐഎഎസ് ഓഫിസറായ രാം പ്രകാശ്. ഉത്തർപ്രദേശ് മിർസാപൂരിലെ ജമുന ബസാർ സ്വദേശിയായ രാം പ്രകാശ്, വാരണാസിയിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

2007ൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, വാരണാസിയിലെ ശ്രദ്ധാനന്ദ് സരസ്വതി ഇന്‍റർമീഡിയറ്റ് കോളജിൽ നിന്ന് ബിരുദം നേടി. തുടർന്ന് ആറാമത്തെ ശ്രമത്തിൽ 2025 ല്‍ 1041 മാർക്ക് നേടി 162ാം റാങ്കോട് കൂടി ഐഎഎസ് നേടി.

രാജസ്ഥാൻ കേഡറിലെ 2018ലെ ഐഎഎസ് ഓഫിസറായ അദ്ദേഹം നിലവിൽ രാജസ്ഥാനിലെ പാലിയിൽ ജില്ല കൗൺസിൽ സിഇഒ ആയി സേവനമനുഷ്‌ഠിക്കുകയാണ്. ഇതിനുമുമ്പ് ജലവാറിലെ ഭവാനി മാണ്ഡിയിലും അജ്‌മീറിലെ ബീവാറിലും എസ്‌ഡിഎം ആയും അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

എന്നാലിപ്പോൾ കുട്ടിക്കാലത്ത് തന്‍റെ സുഹൃത്തുക്കളോടൊപ്പം ആടുകളെ മേയ്ക്കാൻ പോയിരുന്ന അനുഭവം ഓർത്തെടുക്കുകയാണ് രാം പ്രകാശ്. 2003 ജൂണിൽ നടന്ന സംഭവം അദ്ദേഹം ട്വിറ്ററിൽ പങ്കുവയ്‌ക്കുകയായിരുന്നു. ' ആടുമേയ്ക്കുന്നതിനിടെ അവിടെ ഒരു മാവിന്‍റെ കൊമ്പിൽ ഊഞ്ഞാൽ ആടുകയായിരുന്നു. പെട്ടെന്ന് ആ ശാഖ ഒടിഞ്ഞു. ആർക്കും പരിക്കേറ്റില്ല. എങ്കിലും അടികിട്ടാതിരിക്കാൻ ആ ചില്ലകൾ ഞങ്ങളെല്ലാവരും ഒന്നിച്ച് അവിടെനിന്നും എടുത്തുമാറ്റി. അതുകൊണ്ട് ആ ശാഖ ഒടിഞ്ഞോ ഇല്ലയോ എന്ന കാര്യം ആരും അറിഞ്ഞില്ല' - രാം പ്രകാശ് ട്വിറ്ററിൽ കുറിച്ചു.

ഐഎഎസ് ഉദ്യോഗസ്ഥന്‍റെ പ്രചോദനാത്മകമായ കഥ കേട്ട് നിരവധി പേരാണ് അദ്ദേഹത്തെ പ്രശംസിച്ചത്. ആട്ടിടയനായിരുന്ന ബാല്യകാലത്തിൽ നിന്നും രാജ്യത്തെ സേവിക്കുന്ന ഉദ്യോഗസ്ഥ പദവിയിലെത്താനുള്ള അദ്ദേഹത്തിന്‍റെ പരിശ്രമത്തെ പലരും അഭിനന്ദിച്ചു.


ABOUT THE AUTHOR

...view details