ഗാസിയാബാദ്:മകളെ ലവ് ജിഹാദിൽ കുടുക്കി വിവാഹം ചെയ്‌തുവെന്ന ആരോപണവുമായി ഐഎഎസ് ഉദ്യോഗസ്ഥൻ. ന്യൂഡൽഹിയിൽ നിയോഗിക്കപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥൻ കെ.സാരംഗിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മീററ്റിലെ മവാന നിവാസിയായ അബ്‌ദുല്‍ റഹ്മാനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.
ലവ് ജിഹാദിൽ കുടുക്കി മകളെ വിവാഹം ചെയ്‌തുവെന്ന് ഐഎഎസ് ഉദ്യോഗസ്ഥൻ; യുവാവിനെതിരെ കേസെടുത്തു - മതപരിവർത്തനം നടത്തി വിവാഹം
2018 മുതൽ യുവതി ഭർത്താവിനൊപ്പമാണ് താമസിക്കുന്നതെന്ന് പൊലീസ്

ലവ് ജിഹാദിൽ കുടുക്കി മകളെ വിവാഹം ചെയ്‌തുവെന്ന് ഐഎഎസ് ഉദ്യോഗസ്ഥൻ; യുവാവിനെതിരെ കേസെടുത്തു
2017ൽ അബ്‌ദുല്‍ റഹ്മാൻ ഗൂഢാലോചന നടത്തി മകൾ ഡോ. ഹർഷ ഭാരതി സാരംഗിയെ ലവ് ജിഹാദിൽ കുടുക്കുകയും തുടർന്ന് രജിസ്റ്റർ വിവാഹം നടത്തിയെന്നും പരാതിയിൽ പറയുന്നു. മകളെ വഞ്ചിച്ച് വിവാഹം കഴിച്ചതാണെന്നും പിതാവ് ആരോപിച്ചു. എന്നാൽ 2018 മുതൽ യുവതി ഭർത്താവിനൊപ്പമാണ് താമസിക്കുന്നതെന്ന് പൊലീസ് പറയുന്നു.
പിതാവിന്‍റെ ആരോപണത്തിൽ കേസെടുത്ത ഗാസിയാബാദ് പൊലീസ് സെക്ഷൻ 420 പ്രകാരമാണ് എഫ്‌ഐആർ ഫയൽ ചെയ്‌തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഗാസിയാബാദ് പൊലീസ് സൂപ്രണ്ട് മുനിരാജ് ജി പറഞ്ഞു.