ന്യൂഡൽഹി:ഒമിക്രോണ്‍ വ്യാപനത്തിനിടെ രാജ്യത്തെ ജനങ്ങൾക്ക് വാക്‌സിൻ്റെ ഒരു ഡോസെങ്കിലും ഉറപ്പാക്കേണ്ടതുണ്ടെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്‍റീവ് ആൻഡ് സോഷ്യൽ മെഡിസിൻ (ഐ.എ.പി.എസ്.എം) പ്രസിഡന്‍റ് ഡോ. സുനീല ഗാർഗ്. നിലവിലുള്ള രണ്ട് വാക്‌സിനുകൾക്ക് കൊവിഡ് വകഭേദം ചെറുക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ടുതന്ന വാക്‌സിനേഷന്‍ ഉറപ്പാക്കണമെന്നും അവര്‍ പറഞ്ഞു.
രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു ഭാഗം ഇതിനകം സ്വാഭാവിക പ്രതിരോധശേഷി നേടിയിട്ടുണ്ട്. രണ്ടാം തരംഗത്തിൽ ധാരാളം ആളുകൾക്ക് സ്വയമേവ ആന്‍റിബോഡി ലഭിക്കും. വാക്‌സിനേഷനു ശേഷം അവരുടെ പ്രതിരോധശേഷി വർധിക്കുകയും ചെയ്‌തു. ഇനിയും പ്രതിരോധ കുത്തിവപ്പ് ലഭിക്കാത്ത ആളുകൾക്ക് വാക്‌സിനേഷൻ നൽകണം.