മിഗ് -21 യുദ്ധവിമാനം തകർന്നു വീണു; പൈലറ്റ് കൊല്ലപ്പെട്ടു - മിഗ് -21 യുദ്ധവിമാനം
വ്യാഴാഴ്‌ച രാത്രിയാണ് യുദ്ധവിമാനം തകർന്നു വീണത്.
മിഗ് -21 യുദ്ധവിമാനം തകർന്നു വീണു
ഛണ്ഡീഗഡ്: മിഗ് -21 യുദ്ധവിമാനം പഞ്ചാബിലെ മൊഗയ്‌ക്ക് സമീപം തകർന്നു വീണു. അപകടത്തിൽ മാരകമായി പരിക്കേറ്റ പൈലറ്റ് അഭിനവ് ചൗധരി കൊല്ലപ്പെട്ടു. വ്യാഴാഴ്‌ച രാത്രിയാണ് യുദ്ധവിമാനം തകർന്നു വീണത്. അപകടത്തിന്‍റെ കാരണം കണ്ടെത്താൻ അന്വേഷണ കോടതി ഉത്തരവിട്ടതായി വ്യോമസേന ട്വീറ്റ് ചെയ്‌തു. ദുരന്തത്തിൽ വ്യോമസേന അനുശോചനം രേഖപ്പെടുത്തി.