ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്‌റ്റൻ അഭിനന്ദൻ വർധമാൻ (abhinandan varthaman) വീർ ചക്ര പുരസ്‌കാരം (Vir Chakra) ഏറ്റുവാങ്ങി. വിങ് കമാൻഡർ ആയിരുന്ന അഭിനന്ദൻ വർധമാന് അടുത്തിടെയാണ് ഗ്രൂപ്പ് ക്യാപ്‌റ്റൻ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. രാഷ്‌ട്രപതിയാണ് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചത്.
ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ, ബാലാകോട്ടിൽ പാകിസ്ഥാന്‍റെ യുദ്ധവിമാനം എഫ്-16 വെടിവെച്ചിട്ട ശേഷം പാക് സൈന്യത്തിന്റെ പിടിയിലാകുകയായിരുന്നു. പാക് അധീന കശ്മീരിൽ ചെന്നിറങ്ങിയ അഭിനന്ദനെ പാക് സൈന്യം തടവിലാക്കുകയായിരുന്നു. പിന്നീട് ഇന്ത്യയുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് വിട്ടയച്ചത്.