ന്യൂഡൽഹി: 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ കീഴിൽ രാജ്യത്ത് നിർമിക്കാൻ പോകുന്ന മീഡിയം ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് (എംടിഎ) ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച് ഇന്ത്യൻ വ്യോമസേന. വിവിധ ഗതാഗത പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്താവുന്ന ഈ യാത്രാവിമാനത്തിന് 18 മുതൽ 30 ടൺ വരെ ഭാരമുള്ള ചരക്ക് കൊണ്ടുപോകാനുള്ള ശേഷിയുമുണ്ടെന്ന് വ്യോമസേന അറിയിച്ചു.
'മേക്ക് ഇൻ ഇന്ത്യ'യ്ക്ക് കീഴിൽ യാത്രാവിമാനം; ഏറ്റെടുക്കൽ നടപടി ആരംഭിച്ച് ഇന്ത്യൻ വ്യോമസേന - MTA
ഇന്ത്യൻ വ്യോമസേന ഏറ്റെടുക്കുന്ന മീഡിയം ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് വിവിധ ഗതാഗത പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. ഇതിന് 18 മുതൽ 30 ടൺ വരെ ചരക്ക് വഹിക്കാനുള്ള ശേഷിയും ഉണ്ടായിരിക്കും.
ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ്
'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയിലൂടെ പ്രതിരോധ മേഖലയിൽ വലിയൊരു പരിവർത്തനത്തിനാണ് ഇന്ത്യ തുടക്കമിട്ടിരിക്കുന്നത്. ഇന്ത്യൻ സായുധ സേനയുടെ പ്രതിരോധ നവീകരണ ആവശ്യങ്ങൾ നിറവേറ്റുന്നതിന്‍റെ ഭാഗമായി മിസൈലുകൾ, ഫീൽഡ് ഗൺ, ടാങ്കുകൾ, വിമാനവാഹിനിക്കപ്പലുകൾ, ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ, ടാങ്കുകൾ, ഹെലികോപ്‌ടറുകൾ തുടങ്ങിയവയുടെ നിർമാണത്തിനുള്ള നിരവധി പദ്ധതികളും നിലവിൽ നടന്നുവരികയാണ്.