ന്യൂഡല്‍ഹി: 74ാം റിപ്പബ്ലിക് ദിനത്തില്‍ ആകാശ വിസ്‌മയം തീര്‍ത്ത് ഇന്ത്യന്‍ വ്യോമസേന. ആകാശപ്രകടനത്തില്‍ വ്യോമസേനയുടേത് കൂടാതെ നാവിക സേനയുടേയും കരസേനയുടേയും യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉണ്ടായിരുന്നു. വ്യോമസേനയുടെ 45 യുദ്ധവിമാനങ്ങളും, നേവിയുടെ ഒരു യുദ്ധവിമാനവും, കരസേനയുടെ നാല് ഹെലികോപ്റ്ററുകളും വ്യോമാഭ്യാസത്തിന്‍റെ ഭാഗമായി.
VIDEO | റിപ്പബ്ലിക് ദിനത്തില്‍ ആകാശ വിസ്‌മയം തീര്‍ത്ത് വ്യോമസേന
46 യുദ്ധവിമാനങ്ങളും നാല് ഹെലികോപ്റ്ററുകളും വിവിധ സൈനിക ഫോര്‍മേഷനുകളില്‍ പറന്നുയര്‍ന്ന് വിസ്‌മയം സൃഷ്‌ടിച്ചു
വ്യോമസേന ഫ്ലൈപാസ്റ്റ്
മിഗ് 29 യുദ്ധ വിമാനങ്ങളും അപ്പാച്ചെ ഹെലികോപ്റ്ററുകളുമൊക്കെ വിവിധ സൈനിക ഫോര്‍മേഷനുകളില്‍ പറന്നുയര്‍ന്നു. ഈ വിമാനങ്ങള്‍ ആകാശത്ത് ഇന്ത്യന്‍ പതാകയുടെ ത്രിവര്‍ണവും വിതറി. കൂടാതെ മൂന്ന് യുദ്ധവിമാനങ്ങള്‍ ഒരുമിച്ച് പറന്ന് 'ത്രിശൂല്‍ പ്രകടനവും' നടത്തി.