ന്യൂഡൽഹി:അഞ്ച് ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിനായി വ്യോമസേനാ മേധാവി മാർഷൽ രാകേഷ് കുമാർ സിംഗ് ഭദൗരിയ ഫ്രാൻസിൽ. ചീഫ് ഓഫ് സ്‌റ്റാഫ് ജനറൽ ഫിലിപ്പ് ലവിഗ്‌നെയുടെ ക്ഷണപ്രകാരമാണ് സന്ദർശനം. ഇന്ത്യൻ വ്യോമസേന ട്വിറ്ററിലൂടെയാണ് രാകേഷ് കുമാർ സിങ് ഭദൗരിയയുടെ ഫ്രാൻസ് സന്ദർശനത്തെ കുറിച്ച് അറിയിച്ചത്.
അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ആർകെഎസ് ഭദൗരിയ ഫ്രാൻസിൽ - ആർകെഎസ് ഭദൗരിയ ഫ്രാൻസ് സന്ദർശനം
ഏപ്രിൽ 19 മുതൽ 23 വരെയാണ് ആർകെഎസ് ഭദൗരിയയുടെ ഫ്രാൻസ് സന്ദർശനം.
വ്യോമസേനാ മേധാവി ആർകെഎസ് ഭദൗരിയയുടെ ഫ്രാൻസ് സന്ദർശനം ആരംഭിച്ചു
ഏപ്രിൽ 19 മുതൽ 23 വരെയുള്ള സന്ദർശനത്തിൽ ഇരു വ്യോമസേനകളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും ഇന്ത്യൻ വ്യോമസേന ട്വിറ്ററിൽ കുറിച്ചു. സന്ദർശനത്തിന്‍റെ ഭാഗമായി ആർകെഎസ് ഭദൗരിയ ഫ്രാൻസിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും വ്യോമതാവളങ്ങൾ സന്ദർശിക്കുകയും ചെയ്യും.