ന്യൂഡൽഹി:ഇന്ത്യൻ വ്യേമസേന ദുബൈ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നും ഒമ്പത് ക്രയോജനിക് ഓക്സിജൻ കണ്ടെയ്നറുകൾ പശ്ചിമ ബംഗാളിലെ പനഗർഹ് വ്യോമത്താവളത്തിലേക്ക് കൊണ്ടുവന്നതായി വ്യേമസേന ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ക്രയോജനിക് ഓക്സിജൻ കണ്ടെയ്നറുകൾ ഇന്ത്യ ഇറക്കുമതി ചെയ്തു
രാജ്യത്തെ ഓക്‌സിജന്‍ വിതരണം വർധിപ്പിക്കുന്നതിനായി ഇന്ത്യൻ വ്യോമസേന ദുബായ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നും ഒമ്പത് ക്രയോജനിക് ഓക്സിജൻ കണ്ടെയ്നറുകൾ പനഗർഹ് വ്യേമത്താവളത്തിലെത്തിച്ചു
ചൊവ്വാഴ്ച സി17 വിമാനമാണ് ക്രയോജനിക് ഓക്സിജൻ കണ്ടെയ്നറുകൾ ജാംനഗർ, റാഞ്ചി,ഭൂവനേശ്വർ സ്ഥലങ്ങളിലേക്ക് എത്തിച്ചത്. കൊവിഡ് രണ്ടാം തരംഗത്തിന്‍റെ അതിവ്യാപനത്തിൽ സംസ്ഥാനങ്ങളിലെ ആശുപത്രികൾ മെഡിക്കൽ ഓക്സിജനും കിടക്കകൾക്കും കടുത്ത ക്ഷാമമാണ് നേരിടുന്നത്.കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനാവശ്യമായ മെഡിക്കൽ ഓക്സിജന്‍റെ വിതരണം വേഗത്തിലാക്കുന്നതിന് ഐഎഎഫ് രാജ്യത്തൊട്ടാകെയുള്ള ഓക്സിജൻ ടാങ്കറുകളും കണ്ടെയ്നറുകളും വിവിധ ഫില്ലിംഗ് സ്റ്റേഷനുകളിലെത്തിച്ചിട്ടുണ്ട്.
കൂടുതൽ വായിക്കാന്‍:ഡല്‍ഹിയില്‍ ഓക്സിജന്‍ സിലിണ്ടറുകളും മരുന്നുകളും കരിഞ്ചന്തയില്‍ ഒഴുകുന്നു: സര്‍ക്കാരിനെതിരെ ഹൈക്കോടതി