ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ജര്‍മ്മനിയില്‍ നിന്നും ഓക്‌സിജന്‍ ഉപകരണങ്ങള്‍ എത്തിച്ച് വ്യോമസേന. ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ നിന്ന് ഡല്‍ഹിക്ക് സമീപമുള്ള ഹിൻഡൺ എയർബേസിലേക്ക് നാല് ഓക്‌സിജന്‍ വിതരണ ട്രക്കുകളാണ് ഇന്ത്യൻ വ്യോമസേനയുടെ സി -17 വിമാനം എത്തിച്ചത്.
270 കിലോഗ്രാം വീതം ശേഷിയുള്ള 4 ഓക്‌സിജന്‍ വിതരണ ട്രക്കുകളാണ് ഇന്ത്യയില്‍ എത്തിച്ചതെന്ന് വ്യോമസേന അറിയിച്ചു. ഓക്‌സിജൻ നേരിട്ട് ഒരു സിലിണ്ടറിലേക്ക് ചാർജ് ചെയ്യുന്നതിനും ആശുപത്രികളിലേക്ക് വിതരണം ചെയ്യുന്നതിനും ഇവ ഉപയോഗിക്കാം.
Read more: ജക്കാർത്തയിൽ നിന്ന് വ്യോമസേന ഓക്സിജൻ കണ്ടെയ്നറുകൾ എത്തിച്ചു
700 ഓക്‌സിജൻ കണ്ടെയ്‌നറുകളും ടാങ്കറുകളുമാണ് രാജ്യത്തിനകത്തും പുറത്തുനിന്നുമായി ഇന്ത്യന്‍ വ്യോമസേന ഇതുവരെ എത്തിച്ചിട്ടുള്ളത്. 8.5 ലക്ഷം മൈലിലധികം ഇതിനായി വ്യോമസേന പറന്നിട്ടുണ്ട്. വിദേശത്ത് നിന്ന് ലഭിച്ച 2,950 വെന്‍റിലേറ്ററുകളിൽ 670 എണ്ണം കേരളത്തിനും 400 എണ്ണം കർണാടകയ്ക്ക് ലഭിച്ചുവെന്ന് അധികൃതർ അറിയിച്ചു. സൗഹൃദ രാജ്യങ്ങളില്‍ നിന്ന് ലഭിച്ച 6,450 ഓക്‌സിജന്‍ കണ്ടെയ്‌നറുകളും വ്യോമസേന ഇന്ത്യയില്‍ എത്തിച്ചിരുന്നു.
Read more: കൊവിഡ് പ്രതിരോധത്തില്‍ പങ്ക് ചേര്‍ന്ന് വ്യോമസേനയും