ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന് ഇന്ത്യൻ വ്യോമസേനയും രംഗത്ത്. ബാങ്കോക്ക്, സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിൽ നിന്നാണ് ഓക്സിജനില്ലാത്ത 12 ക്രയോജനിക് ഓക്സിജൻ കണ്ടെയ്നറുകള്‍ ഇന്ത്യയിലെത്തിച്ചത്. ബാങ്കോക്കിൽ നിന്ന് മൂന്നും, സിംഗപ്പൂരിൽ നിന്ന് മൂന്നും, ദുബായിൽ നിന്ന് ആറും കണ്ടെയ്നറുകളാണ് ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. ഇവ ഫില്ലിങ് സ്റ്റേഷനുകളിലേക്ക് എത്തിക്കും.
കൊവിഡ് പ്രതിരോധത്തില്‍ പങ്ക് ചേര്‍ന്ന് വ്യോമസേനയും
ബാങ്കോക്കിൽ നിന്ന് മൂന്നും, സിംഗപ്പൂരിൽ നിന്ന് മൂന്നും, ദുബായിൽ നിന്ന് ആറും കണ്ടെയ്നറുകളാണ് ഇന്ത്യയിലെത്തിച്ചിരിക്കുന്നത്.
കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ആവശ്യമായ മെഡിക്കൽ ഓക്സിജന്‍റെ വിതരണം ത്വരിതപ്പെടുത്തുന്നതിന് വെള്ളിയാഴ്ച മുതൽ ഓക്സിജൻ ടാങ്കറുകളും കണ്ടെയ്നറുകളും രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിലേക്ക് വ്യോമസേന എത്തിക്കുന്നുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രവര്‍ത്തിക്കുന്ന കൊവിഡ് ആശുപത്രികൾക്ക് ആവശ്യമായ മരുന്നുകളും ആവശ്യമായ ഉപകരണങ്ങളും വ്യോമസേന എത്തിച്ച് നല്‍കിയിട്ടുണ്ട്.
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,83,76,524 ആയി ഉയർന്നു. മരണസംഖ്യ 2,04,832 ആയും ഉയർന്നു.