കേരളം

kerala

ETV Bharat / bharat

സിങ്കപ്പൂരില്‍ നിന്ന് ഓക്സിജനുമായി വിമാനം ഇന്ത്യയിലേക്ക് തിരിച്ചു - covid situation

വിമാനം വൈകീട്ടോടെ പശ്ചിമ ബംഗാളിലെ പനഗഡ് വിമാനത്താളത്തിലേക്കാണ് എത്തുന്നത്.

IAF aircraft  IAF  cryogenic oxygen tanks  IAF aircraft with 4 cryogenic oxygen tanks  IAF aircraft with 4 cryogenic oxygen tanks reach Singapore  Indian Air Force  Indian Air Force aircraft  IAF C-17 aircraft  covid situation  covid situation in india
സിങ്കപ്പുരിൽ നിന്ന് ഓക്സിജനുമായി വരുന്ന വിമാനം പുറപ്പെട്ടു

By

Published : Apr 24, 2021, 7:08 PM IST

ന്യൂഡൽഹി: സിങ്കപ്പൂരിൽ നിന്ന് ഓക്സിജൻ എത്തിക്കുന്നതിനായി ഇന്ത്യൻ വ്യോമസേനയുടെ സി -17 വിമാനം സിംഗപ്പൂരിലെ ചാംഗി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. നാല് ക്രയോജനിക് ഓക്സിജൻ ടാങ്കുകളുമായാണ് വിമാനം ഇന്ന് രാവിലെ 7:45ന് സിങ്കപ്പൂരിലെത്തിയത്.

ടാങ്കുകളുകളിൽ ഓക്സിജൻ നിറച്ച ശേഷം വിമാനം അവിടെ നിന്നും പുറപ്പെട്ടതായാണ് വിവരം. വൈകീട്ടോടെ പശ്ചിമ ബംഗാളിലെ പനഗഡ് വിമാനത്താളത്തിലേക്കാണ് എത്തുന്നത്. അതേസമയം വ്യോമസേനയുടെ മറ്റൊരു സി -17 വിമാനം ഹിന്ദാൻ എയർബേസിൽ നിന്ന് രാവിലെ പത്തിന് പൂനെയിൽ എത്തിയിരുന്നു.

അവിടെ നിന്ന് രണ്ട് ക്രയോജനിക് ഓക്സിജൻ കണ്ടെയ്നർ ട്രക്കുകൾ കയറ്റി വിമാനം ജാംനഗർ എയർബേസിൽ എത്തിച്ചിരുന്നു.

ABOUT THE AUTHOR

...view details